News

അറബ് ലോകത്തെ തന്നെ ആദ്യത്തെ ജിയോളജിക്കൽ പാർക്ക്  അൽ ഹജർ പർവതനിരയിൽ

മസ്കത്ത്| അറബ് ലോകത്തെ തന്നെ ആദ്യത്തെ ജിയോളജിക്കൽ പാർക്ക് ഒമാനിലെ അൽ ഹജർ പർവതനിരയിൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. മന്ത്രി സാലിം മുഹമ്മദ് അൽ മഹ്റൂഖിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജിയോള ജിക്കൽ പാർക്ക് ഒരുക്കുന്നതിന് ബന്ധപ്പെട്ട് അധികാരി കളുമായി സഹകരിച്ചുവരികയാണ്. അടുത്ത വർഷം യു നെസ്കോയിൽ രജിസ്റ്റർ ചെ യ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ദേശീയ പ്രാധാന്യമുള്ളതും ഭൂമിശാസ്ത്രപരമായ പൈതൃകങ്ങളുമായ ഇടങ്ങളുടെ സംരക്ഷണമാണ് ജിയോളജിക്കൽ പാർക്ക് കൊണ്ട് ഉദ്ധേ ശിക്കുന്നത്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കളെ ഭാവി തലമുറക്ക് കൂടി ഗുണകരമാകുന്ന രൂപത്തിൽ പാകപ്പെടുത്താൻ സംരംഭം വഴിയൊരുക്കും. പദ്ധതിയു മായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മന്ത്രാലയം പു റത്തുവിട്ടിട്ടില്ല. യുനെസ്കോ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാ കുന്നതോടെ അധികൃതർ പദ്ധതിയുടെ തുടർ പ്രവർ ത്തനങ്ങൾ ആരംഭിച്ചേക്കും.

STORY HIGHLIGHTS:The Arab world’s first geological park in the Al Hajar Mountains

Related Articles

Back to top button