Travel

ദിബ്ബ-ലിമ-ഖസബ് റൂട്ടിൻ്റെ നവീകരണം പൂർത്തിയായി.

മസ്കത്ത് | മുസന്ദം ഗവർണറേറ്റിലെ പ്രധാന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡ് പദ്ധതി 40 ശതമാനം പൂർത്തിയായി. ദി ബ്ബയിൽ നിന്ന് ആരംഭിച്ച് ലിമ വഴി കടന്നുപോകുന്ന പാത ഖസബിൽ അവസാനിക്കും.

70 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. നിശ്ചിത സമയത്തിനുള്ളിൽ നിർമാണവും അനുബന്ധ പ്ര വർത്തനങ്ങളും പൂർത്തിയാകുമെന്നും ഗതാഗത, ആശയ വിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

പദ്ധതി രൂപകൽപന ചെയ്യുന്നതിനും നിർമാണ പ്ര വൃത്തികൾക്കും ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും അൽ സരൂജ് കൺസ്ട്രക്ഷൻ കമ്പനിയും 150 ദശലക്ഷം റിയാ ലിന്റെക കരാർ ഒപ്പുവെച്ചിരുന്നു.

രാജ്യത്തെ തന്നെ വരാനിരിക്കുന്ന ഏറ്റവും വലിയ നിർമാണ പ്രവൃത്തികളിൽ ഒന്നാകും ദിബ്ബലിമഖസബ് പാത. റോഡ് നിർമാണം പൂർ ത്തിയാകുന്നതോടെ ഖസബിൽ നിന്ന് ലിമയിലേക്ക് 22 മിനുട്ടും ലിമയിൽ നിന്ന് ദിബ്ബയിലേക്ക് 55 മിനുട്ടും മാത്രമാകും യാത്രാ സമയം.

അൽ വുസ്തയിലെ വിവിധ ഗവർണറേറ്റുകളെ തമ്മിൽ റോഡ് ബന്ധിപ്പിക്കും. പാത കടന്നുപോകുന്ന ഭാഗങ്ങളിലെ ഇരു വശങ്ങളിലുമാ യി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾ ബന്ധിപ്പിക്കുന്നതി ന് പദ്ധതി ഗുണം ചെയ്യും. പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യാവുന്ന രൂപത്തി ലാണ് പദ്ധതിയുടെ അന്തിമ രൂപരേഖയൊരുക്കുക. ഖസബിനും ദിബ്ബക്കും ഇടയിലെ യാത്രാ ദൂരവും കുറയുമെന്ന തും പദ്ധതിയുടെ പ്രത്യേക തയാണ്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര പ്രദേശമാ യി മാറുന്ന അൽ വുസ്ത ഗവർ ണറേറ്റിന് ദിബ്ബ-ലിമ-ഖസബ് പാത ഏറെ ഗുണകരമാകും.

STORY HIGHLIGHTS:Oman’s Dibba-Lima-Khasab route upgrade nears completion

Related Articles

Back to top button