Event

സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം കുറിക്കും.

മസ്കത്ത് | പൈതൃക, വിനോദ
സഞ്ചാര മന്ത്രാലയം ഒരുക്കുന്ന രണ്ടാമത് സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം കുറിക്കും.

മാർച്ച് ഒമ്പത് വരെ തെക്കൻ ശർഖിയയിലെ സൂർ വിലായത്തിലാണ് ഉത്സവവേദി.
സമുദ്ര പൈതൃക ഗ്രാമം, ഒമാനി ഫുഡ് കാർണിവൽ,കടൽ യാത്രകളുടെ അനുകരണം എന്നിവ ഫെസ്റ്റിവൽ അവതരിപ്പിക്കും.

സമുദ്ര പൈതൃക ഗ്രാമം, ഒമാനി ഫുഡ് കാർണിവൽ, സമുദ്ര പൈതൃക കരകൗശല വസ്തുക്കൾക്കായി സമർപ്പിച്ചിരിക്കുന്ന കോർണർ, നാടൻ കലകൾ, സാംസ്‌കാരിക പരിപാടികൾക്കുള്ള തിയേറ്റർ, നാടോടി കളികൾ തുടങ്ങിയവപരിപാടിയുടെ ഭാഗമായി നടക്കും.

പരമ്പരാഗത കടൽ യാത്രയുടെ അനുകരണവും ഒമാനി കപ്പലുകളുടെ യാത്രയും ചരക്കുകൾ കൊണ്ടുപോകുന്നതിനും കയറ്റുന്നതിനുമുള്ള സംവിധാനവും ഫെസ്റ്റിവലിൽ അവതരിപ്പിക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഫെസ്റ്റിവ ലിൽ ഉടനീളമുണ്ടാകും.

STORY HIGHLIGHTS:The Sur Maritime Heritage Festival will begin today.

Related Articles

Back to top button