News
ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 1,700 നിരോധിത ചികിത്സ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.
സലാല:ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിലെ വാണിജ്യ സ്ഥാപനത്തില്‍നിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 1,700 നിരോധിത ചികിത്സ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.
മെഡിക്കല്‍ കുറിപ്പടി ഉപയോഗിച്ച് മാത്രം വിതരണം ചെയ്യുന്ന ക്രീമുകള്‍, എണ്ണകള്‍, സ്പ്രേകള്‍ എന്നിവയുള്‍പ്പെടെയാണ് ദോഫാറിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പിടിച്ചെടുത്തത്.
ഈ ഉല്‍പന്നങ്ങള്‍ നിരോധിക്കപ്പെട്ടതും ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവും അപകടത്തിലാക്കുകയും ചെയ്യുന്നതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സ്ഥാപന ഉടമ പറഞ്ഞതായി സി.പി.എ അറിയിച്ചു. നിയമനടപടികള്‍ നടന്നുവരുകയാണെന്ന് അധികൃതർ പറഞ്ഞു.
STORY HIGHLIGHTS:The Consumer Protection Authority seized 1,700 banned treatment products.
Follow Us