Sports

ബാഡ്‌മിന്റൺ ടൂർണമെന്റിൽ മത്ര കെ.എം.സി.സി ജേതാക്കളായി

മസ്കറ്റ്: മസ്കറ്റിലെ വിവിധ ഏരിയ കെ.എം.സി.സി
കമ്മിറ്റികളെ പങ്കെടുപ്പിച്ച് മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് പി.കെ അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ ഡബിൾസ് ബാഡ്‌മിന്റൺ ടൂർണമെന്റിൽ മത്ര ഏരിയ കെ.എം.സി.സി യുടെ ഷാനിദ്, ഷാനവാസ് ടീം ജേതാക്കളായി. റൂവി ഏരിയ കെ.എം.സി.സിയുടെ റിയാസ്, ഷിജാസ് ടീം റണ്ണർ അപ് ആയി.

പ്രീമിയർ മത്സരത്തിൽ മത്ര ഏരിയ കെ.എം.സി.സി യുടെ ഷാനിദ്, നൗഫൽ ടീം ജേതാക്കളായി. അൽ ഖൂദ് ഏരിയ കെ.എം.സി.സി യുടെ എൻ.എ.എം. ഫാറൂഖ്, ഷമീർ ടീം റണ്ണർ അപ് ആയി.

ഗാല മാർവെൽ ബാഡ്‌മിൻ്റൺ ക്ലബ്ബിൽ വച്ച് നടന്ന മത്സരത്തിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ അൽസലാമ ഹോസ്പിറ്റൽ എം.ഡി. ഡോ. റഷീദ് അലി, കെ.എം.സി.സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ, സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ സമ്മാനിച്ചു. ചാമ്പ്യന്മാർക്കുള്ള ട്രോഫി റിയാസ് എ.എഫ്.സി വിതരണം ചെയ്തു.

അൽഖുദ് ഏരിയ കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ മുണ്ടൂർ, ജനറൽ സെക്രട്ടറി ടി.പി.മുനീർ, ട്രഷറർ ഷാജഹാൻ തായാട്ട ക്ഷാധികാരികളായ അബ്ദുൽ ഹമീദ് കുറ്റ്യാടി, സി.വി.എം. ബാവ വേങ്ങര എന്നിവർ കളിക്കാരെ പരിചയപ്പെടുകയും ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു.

ടൂർണ്ണമെന്റ് കൺവീനർമാരായ എൻ.എം.എം. ഫാറൂഖ്, അജ്നാസ്, നാസർ കണ്ടിയിൽ, ഫൈസൽ ആലുവ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അബ്ദുൽ ഹക്കിം പാവറട്ടി, ജാബിർ മയ്യിൽ, വി.എം.അബ്ദുൽ സമദ്, ഇജാസ് അഹമ്മദ്, ഷദാബ്, കെ.കെ അക്ബർ, ഗഫൂർ എന്നിവർ നേതൃത്വം നല്കി.

STORY HIGHLIGHTS:Mathra KMCC won the badminton tournament

Related Articles

Back to top button