NewsEvent

ഡോ. ജെ.രത്നകുമാറിനെ ഒമാൻ നാഷണൽ കൗൺസിൽ ആദരിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ളോബൽ ചെയർമാൻ ഡോ. ജെ.രത്നകുമാറിനെ ഒമാൻ നാഷണൽ കൗൺസിൽ ആദരിച്ചു

മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഗ്ളോബൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജെ.രത്നകുമാറിനെ വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ആദരിച്ചു.

റൂവി സി.ബി.ഡി ഏരിയയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ വെച്ച് നടന്ന 2024 – 2025  കാലത്തേക്കുള പുതിയ സാരഥികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാനായി  തിരഞ്ഞെടുക്കപ്പെട്ട ഡോ. ജെ. രത്നകുമാറിന് നാഷണൽ കോഡിനേറ്റർ സുനിൽ കുമാർ പൊന്നാട അണിയിച്ച് ആദരിച്ചത്. തുടർന്ന് പുതിയ ഭാരവാഹികൾക്ക് ഡോ.രത്നകുമാർ  പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ അംഗങ്ങളായ അമ്മുജം രവീന്ദ്രൻ (ഗ്ലോബൽ വൈസ് പ്രസിഡൻറ്), രാജൻ വി കോക്കൂരി (ഗ്ലോബൽ മലയാളം കോഡിനേറ്റർ), സുധീർ ചന്ദ്രോത്ത് (ഗ്ലോബൽ ഐ.ടി  & എച്ച്.ആർ കോഡിനേറ്റർ), ഉല്ലാസ് ചേരിയൻ (മിഡിൽ ഈസ്റ്റ് കോഡിനേറ്റർ) ജയാനന്ദൻ ( മിഡിൽ ഈസ്റ്റ്‌ ജോയിന്റ് സെക്രട്ടറി) ബാബു തോമസ് (മിഡിൽ ഈസ്റ്റ്‌ മലയാളം ഫോറം കോർഡിനേറ്റർ) നീത്ത അനിൽ (മിഡിൽ ഈസ്റ്റ്‌ മെമ്പർഷിപ് ഫോറം കോർഡിനേറ്റർ )പുതിയ കോർ കമ്മിറ്റി അംഗങ്ങളായ സുനിൽ കുമാർ (നാഷണൽ കോഡിനേറ്റർ), ജോർജ് പി രാജൻ (നാഷണൽ പ്രസിഡൻറ്), ഷേയ്ക്ക് റഫീഖ് (നാഷണൽ സെക്രട്ടറി, ജോസഫ് വലിയ വീട്ടിൽ (നാഷണൽ ട്രഷറർ)
പദ്മകുമാർ (മസ്‌ക്കറ് സ്റ്റേറ്റ് പ്രസിഡന്റ്‌) നിമ്മി ജോസ് (നിസ്വാ സ്റ്റേറ്റ് പ്രസിഡന്റ്) എന്നിവരെയും ആദരിച്ചു.

തുടർന്ന്  വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ഹെൽത്ത് കോർഡിനേറ്റർ ഡോക്ടർ ലാൽ കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ഒമാൻ  കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ യൂറോളജി സ്പെഷ്യലിസ്റ്റ്  ഡോക്ടർ അരുൺ ബാബു പനക്കൽ (എം.ഡി) “മെൻസ് ഹെൽത്ത് വാട്ട് വി നീഡ് ടു നോ”  (പുരുഷന്മാരിലെ പ്രോസ്ട്രേറ്റ് സംബന്ധിച്ച ആരോഗ്യപ്രശ്ങ്ങളെക്കുറിച്ചുള്ള) വിഷയത്തിൽ വിശദമായ ആരോഗ്യ സെമിനാർ നടത്തി തുടർന്ന് ഈ വിഷയത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ അംഗങ്ങളുടെ സംശയങ്ങൾക്ക് ചോദ്യോത്തര വേളയിൽ വളരെ വിശദമായ രീതിയിൽ ഡോക്ടർ മറുപടി നൽകുകയും, എല്ലാവരും ഡോക്ടർക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.
പദ്മകുമാർ എല്ലാവർക്കും നന്ദി അറിയിച്ചു. ഡിന്നറോട് കൂടി ചടങ്ങുകൾ അവസാനിച്ചു.

STORY HIGHLIGHTS:World Malayali Federation Global Chairman Dr.  J. Ratnakumar was honored by Oman National Council

Related Articles

Back to top button