ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമിയ സ്ഥാപനമായ വാസല്‍ എക്സ്ചേഞ്ച് ടീം എള്ളുണ്ടയുമായി സഹകരിച്ച് സുഹാര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച്ച വൈകീട്ട് ലുലുവിലെ രണ്ടാം നിലയിലെ ഹാളില്‍ പരിപാടി അരങ്ങേറുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റമസാന്‍ മാസത്തിനു മുന്നോടിയായി സുഹാറിലെയും പരിസര പ്രദേശങ്ങളിലെയും പാചക പ്രിയര്‍ക്കും പുതിയ രുചിക്കൂട്ടുകള്‍ തേടുന്നവര്‍ക്കും ബിരിയാണികളുടെ രുചി വൈവിധ്യങ്ങളെ അവതരിപ്പിക്കാന്‍ അവസരം ഒരുക്കുകയാണ് ബിരിയാണി ഫെസ്റ്റ്. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 15 മത്സരാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
ബുറൈമിയിലെ ഫുഡ് വ്ളോഗര്‍ ആയ ഷാമില മുഖ്യാഥിതി ആയി പങ്കെടുക്കും. മാജിക്ക് മാസ്റ്റര്‍ നയിക്കുന്ന മാജിക്ക് ഷോ, സുഹാറിലെ ഗായകര്‍ ഒരുക്കുന്ന ഗാനമേള എന്നിവയും അരങ്ങേറും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
വാസല്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സജി സി തോമസ്, ഫോറക്സ് ഡീലര്‍ ജാസില്‍ കോവക്കല്‍, കംപ്ലയിന്‍സ് ഓഫീസര്‍ വിമല്‍ എ ജി, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ മുഹമ്മദ് നിയാസ്, സി ബി ഡി ബ്രാഞ്ച് മാനേജര്‍ ലിജോ വര്‍ഗീസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഫവാസ്, കോഓര്‍ഡിനേറ്റര്‍മാരായ ഗീതു രാജേഷ്, ഗീത കണ്ണന്, അപര്‍ണ വരുണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
STORY HIGHLIGHTS:A biryani fest at Suhar Lulu Hypermarket in collaboration with Oman’s leading financial institution, Wassel Exchange Team Ellunda.