News

മസ്കറ്റ് രാജ്യാന്തര പുസ്‌തക മേളയിൽ ചരിത്ര സാന്നിധ്യമായി ഡി സി ബുക്സ്

മസ്കറ്റ് രാജ്യാന്തര പുസ്‌തക മേളയിൽ ചരിത്ര സാന്നിധ്യമായി ഡി സി ബുക്സ്

മസ്കറ്റ് : മസ്കറ്റ് അന്തർദേശിയ പുസ്‌തകോത്സവത്തിന്റെ 28 മാത് എഡിഷനിൽ ചരിത്രം കുറിച്ച് ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സ്. പുസ്‌തക മേളയിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് പങ്കെടുക്കുന്ന ആദ്യ പ്രസാധകർ എന്ന ബഹുമതിയാണ് ഡി സി ബുക്സ് സ്വന്തമാക്കിയത്.

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ  ബുധനാഴ്ച തുടങ്ങിയ മേള മാർച്ച് 2 ന് സമാപിക്കും. ശനി മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ രാത്രി 10 വരെയുമാണ് പ്രവർത്തന സമയം.

പ്രവേശനം സൗജന്യമാണ്. 1 എഫ് 19, 1 എഫ് 20 എന്നീ നമ്പറുകളിലുള്ള സ്റ്റാളുകളിൽ മലയാളത്തിലെ ഏറ്റവും പുതിയ നോവലുകൾ,കഥാസമാഹാരങ്ങൾ,കവിതകൾ, വൈജ്ഞാനിക കൃതികൾ, സഞ്ചാരസാഹിത്യ കൃതികൾ തുടങ്ങിയവ പ്രത്യേക നിരക്കിൽ  ലഭ്യമാവുമെന്ന് ഡി സി ബുക്സ് അധികൃതർ അറിയിച്ചു.ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങളും സ്റ്റാളിൽ നിന്ന് ലഭിക്കും.


മസ്കറ്റ് മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ഒരു അംഗീകാരമാണെന്നും വരും വർഷങ്ങളിൽ സാഹിത്യ സംബന്ധമായ കൂടുതൽ പരിപാടികൾ നടത്തുന്ന കാര്യം പരിഗണിക്കുമെന്നും ഡി സി ബുക്സ് സി ഇ ഓ രവി ഡി സി പറഞ്ഞു.സാഹിത്യ തൽപരരായ ഒമാനിലെ പ്രവാസികൾക്ക് പ്രമുഖ എഴുത്തുകാരെ കാണാനും അവരുമായി സംവദിക്കാനും ഉള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

STORY HIGHLIGHTS:DC Books makes historic presence at Muscat International Book Fair

Related Articles

Back to top button