ടാക്സി കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.
സുഹാർ | വടക്കൻ ബാത്തി
നയിലെ സുഹാർ വിലായത്തിൽ നിർമാണം പൂർത്തിയാക്കിയ ടാക്സി കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. ഡ്രൈവർമാർക്കും യാ ത്രക്കാർക്കുമായി ഒരുക്കിയ ശീതീകരിച്ച വിശ്രമ കേന്ദ്രം സുഹാർ നഗരസഭയുടെ നേതൃത്വത്തിലാണ് സംവിധാനിച്ചിരിക്കുന്നത്.
അഞ്ചിടിങ്ങളിലാണ് ടാക്സി കാത്തിരിപ്പ് കേന്ദ്ര ങ്ങളൊരുക്കിയിരിക്കുന്നത്.
ഫലജ് അൽ ഖബൈൽ പ്രദേശത്താണ് ആദ്യ കേന്ദ്രം നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
173 ചതരുശ്ര മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീർണം. 20 വീതം പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരേ സമയം ഇരിക്കാൻ സൗകര്യമുള്ള രണ്ട് ഹാളുകളും ടാക്സി ജീവനക്കാർക്ക് വിശ്രമിക്കാൻ മറ്റൊരു ഹാളും കാത്തിരിപ്പ് കേന്ദ്രത്തിലുണ്ട്.
ശുചിമുറി ഉൾപ്പെടെവിവിധ സൗകര്യങ്ങളും വിശ്രമ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.
അൽ ഹംബർ വാണിജ്യ മേഖലയിലെ കാത്തിരിപ്പ് കേന്ദ്രം 90 ശതമാനവും സുഹാർ-ശിനാസ് റോഡിലെ സുഹാർ പാലത്തിന് സമീപത്ത് വഖയ്ബ ഏരിയയിൽ നിർമിക്കുന്ന കാത്തിരിപ്പ് കേന്ദ്രം 85 ശതമാനവും നിർമാണ പ്രവൃത്തികൾ പൂർത്തീ കരിച്ചതായും സുഹാർ നഗരസഭ അറിയിച്ചു.
STORY HIGHLIGHTS:The taxi waiting center was dedicated to the nation.