നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ പുനഃ സ്ഥാപിച്ച് നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) ഉത്തരവ്.
ഒമാൻ: ഒമാൻ ഉൾപ്പെ
ടെ വിദേശ രാഷ്ട്രങ്ങളിൽ, ഇന്ത്യൻ മെഡിക്കൽ പ്ര വേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷാ കേന്ദ്രങ്ങൾ പുനഃ സ്ഥാപിച്ച് നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) ഉത്തരവ്.
ഗൾഫ് നഗരങ്ങൾ ഉൾപ്പെടെ 14 പരീക്ഷാ കേന്ദ്രങ്ങളാണ് ഇന്ത്യക്ക് പുറത്ത് അനുവദിച്ചിരിക്കു ന്നത്. ഒമാനിൽ മുൻ വർഷങ്ങളിലേത് പോലെ മസ്‌കത്ത് തന്നെയാകും പരീക്ഷാ കേന്ദ്രം. മസ്കത്തിൽ മുന്നൊരുക്കൾ അടുത്ത ദിവ സങ്ങളിൽ ആരംഭിക്കും.
നേരത്തെ ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങൾ തിര ഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് തിരുത്താൻ അവസ രമുണ്ടാകുമെന്ന് എൻ ടി എ അറിയിച്ചു. വീണ്ടും ഫീസ് അടയ്ക്കേണ്ടിവരില്ല. മാർച്ച് ഒമ്പതിന് ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ച ശേഷമാകും തിരുത്തുന്നതിനും വിദേശത്തെ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതിനും അവസരം ലഭിക്കുക. എന്നാൽ, പുതുതായി രജി സ്റ്റർ ചെയ്യുന്നവർക്ക് നേരിട്ടു തന്നെ വിദേശ പരീക്ഷാ കേന്ദ്രം ഒപ്ഷൻ നൽകാം.
പ്രവാസി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് ഇതോടെ വിരാമമാവുകയാണ്. ഇന്ത്യക്ക് പുറത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയത്വലിയ ആശങ്ക സൃഷ്ടിച്ചിരു ന്നു. എൻ ടി എയുടെ ഈ തീരുമാനത്തിനെതിരെ പ്ര വാസ ലോകത്ത് നിന്നും വ്യാ പകമായ പ്രതിഷേധമാണ് ഉയർന്നത്. ഒമാനിലെ പ്രവാ സി രക്ഷിതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ അം ബാസഡറെ കണ്ട് വിഷയ ത്തിൽ ഇടപെടണമെന്നും മസ്കത്തിലെ പരീക്ഷാ കേ ന്ദ്രം പുനഃസ്ഥാപിക്കണമെ ന്നും ആവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു.
മസ്കത്ത് ഇന്ത്യൻ സ്കൂൾ ആയിരുന്നു സെന്റർ. 400ൽ പരം വിദ്യാർഥികളാണ് പരീക്ഷ എഴുതിയിരുന്നത്. ഒമാനിൽ സെന്റർ പുനഃസ്ഥാപിച്ച സാഹചര്യത്തിൽ ഇത്തവണയും വിദ്യാർഥികൾക്ക് ആത്മ വിശ്വാസത്തോടെ പഠിക്കുന്ന രാജ്യത്ത് നിന്നു തന്നെ പരീക്ഷ എഴുതാനാകും. നാട്ടിലേ ക്കുള്ള യാത്രയും മറ്റു അനുബന്ധ ബുദ്ധിമുട്ടുകളും ഒഴിവാകയ്യും. മെയ് അഞ്ചിനാണ് നീറ്റ് പരീക്ഷ നടക്കുന്നത്.
STORY HIGHLIGHTS:The National Testing Agency (NTA) has ordered the re-establishment of NEET examination centers.