News
M91 ഇന്ധന ഗുണനിലവാരം; സംയുക്‌ത യോഗം ചേർന്നു
മസ്കത്ത്: ചില ഗവർണറേറ്റുകളിൽ വിതരണം ചെയ്യുന്ന എം91 ഇന്ധനത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ഉയർന്ന പ ശ്ചാത്തലത്തിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സംയുക്ത യോഗം വി ളിച്ചുചേർത്തു. കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.പി.എ), ഒ ക്യു റിഫൈനറികൾ, ഇന്ധന വിപണന കമ്പനികൾ എന്നിവർ പ ങ്കെടുത്തു. ഇന്ധനത്തിന്റെ ഗുണ നിലവാരം സംബന്ധിച്ച ആശങ്കകൾ നിരീക്ഷിച്ചു വരുകയാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
എല്ലാ പ്രാദേശിക വിപണന കമ്പനികൾക്കും വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ ഗുണനില വാരത്തിന്റെ പൂർണ ഉത്തരവാദിത്തം ഒ.ക്യുവിനാണ്. ഇന്ധനങ്ങളുട ഗുണനിലവാരം വാഹനങ്ങളുടെയും ബോട്ടുകളുടെയും പ്ര വർത്തനത്തെ ബാധിച്ചേക്കാം.
STORY HIGHLIGHTS:M91 fuel quality; A joint meeting was held
Follow Us