Event

ഐ.സി.എഫ് മാനവ വികസന വര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്നേഹ സഞ്ചാരം സലാലയില്‍ സമാപിച്ചു.

സലാല:ഐ.സി.എഫ് മാനവ വികസന വര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്നേഹ സഞ്ചാരം (ഇസ്തിഖ്ബാലിയ) സലാലയില്‍ സമാപിച്ചു.

നല്ല ലോകം നല്ല നാളെ’ എന്ന പ്രമേയത്തില്‍ നടന്ന സഞ്ചാരം സലാല ഹംദാൻ പ്ലാസ ഓഡിറ്റോറിയത്തിലാണ് സമാപിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ മദീനയില്‍നിന്നാണ് സഞ്ചാരം ആരംഭിച്ചത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും ഒമാന്റെ വിവിധ കേന്ദ്രങ്ങളിലൂടെയും സഞ്ചാരം കടന്നുപോയിരുന്നു. മനുഷ്യർ കൂടുതല്‍ മെച്ചപ്പെട്ട ലോകവും നല്ല നാളെയും അര്‍ഹിക്കുന്നുവെന്നും വിവേചനരഹിതവും കലഹങ്ങളില്ലാത്താതും സ്‌നേഹപൂര്‍ണവും ക്ഷേമമുള്ളതുമായ ഒരു ലോകം സാധ്യമാക്കാനുള്ള നിരവധി പദ്ധതികളിലേക്കും പ്രവർത്തനങ്ങളിലേക്കും ശ്രദ്ധക്ഷണിച്ചാണ് ഈ കാമ്ബയിൻ നടത്തുന്നത്.

സമാപന പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാർഥന നിർവഹിച്ചു. ഐ.സി.എഫ് ഇന്റർനാഷനല്‍ കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ പകര ഉദ്ഘാടനം ചെയ്തു. പ്ലാനിങ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി മമ്ബാട് സന്ദേശ പ്രഭാഷണം നടത്തി.

ഐ.സി.എഫ് സലാല പ്രസിഡന്റ് അഹ്‌മദ് സഖാഫി മക്കിയാട് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി വയനാട്, യു.എ.ഇ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സുബൈർ സഖാഫി കോട്ടയം, മുജീബ് റഹ്മാൻ എ.ആർ നഗർ, സലീം പാലച്ചിറ, ബശീര്‍ ഉള്ളണം (സൗദി), ശരീഫ് കാരശ്ശേരി, അബ്ദല്‍ ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ, ഉസ്മാന്‍ സഖാഫി തിരുവത്ര, ബസ്വീര്‍ സഖാഫി (യു.എ.ഇ), എം.സി. അബ്ദുല്‍ കരീം ഹാജി (ബഹ്‌റൈന്‍), അലവി സഖാഫി തെഞ്ചേരി (കുവൈത്ത്), അബ്ദുല്‍ കരീം ഹാജി മേമുണ്ട, സിറാജ് ചൊവ്വ (ഖത്തർ), ഫാറൂഖ് കവ്വായി അബ്ദുല്‍ ഹമീദ് ചാവക്കാട്, ശഫീഖ് ബുഖാരി, മുഹമ്മദ് റാസിഖ് ഹാജി (ഒമാന്‍) തുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുല്‍ നാസര്‍ ലത്വീഫി സ്വാഗതവും മുസ്തഫ കൈപ്പമംഗലം നന്ദിയും പറഞ്ഞു. നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു.

STORY HIGHLIGHTS:The Global Walk of Love organized as part of the ICF Human Development Year concluded in Salalah.

Related Articles

Back to top button