Tourism

ഐൻ അൽ കസയിൽ വികസന പദ്ധതി പൂർത്തീകരിച്ചു.

മസ്കത്ത് | തെക്കൻ ബാതിനയിലെ റുസ്താഖ് വിലായതിലുള്ള ഐൻ അൽ കസയിൽ വികസന പദ്ധതി പൂർത്തീകരിച്ചു. ഇവിടെ കൂടുതൽ സൗകര്യങ്ങളോടെ വിനോദ സഞ്ചാരികൾക്ക് സൗകര്യമൊരുക്കുകയായിരുന്നു അധികൃതർ. 33 കാറുകൾ ഉൾക്കൊള്ളുന്ന രീതിയിൽ പാർക്കിംഗ് വിപുലീകരണം, പുതിയ ശൗചാലയങ്ങൾ നിർമിക്കൽ, നീന്തൽ കുളം, കുട്ടികൾക്കുള്ള റൈഡുകൾ, കിയോസ്കു‌കൾ അടക്കമാണ് ഒരു ക്കിയിരിക്കുന്നത്.



പുറമെ, ഐൻ അൽകക്ക് സുതാര്യമായ മേൽക്കൂരയും ഇതിന് തൊട്ടടുത്തുള്ള വാച്ച് ടവറും പുനഃസ്ഥാപിച്ചിട്ടുണ്ട്.

ചൂടുവെള്ളം ധാരയായി ഒഴുകുന്ന ഐൻ അൽ കസ് സഞ്ചാരികൾക്ക് എന്നും അത്ഭുതമാണ്. രോ ഗശമനം നൽകുന്ന സൾഫർ അടങ്ങിയതിനാലാണ് വെള്ളത്തിന് ചൂടുപിടിക്കുന്നത്. ചർമ രോഗങ്ങൾക്കടക്കം നല്ലതാണ് ഈ ചൂടുവെള്ളം. 45 ഡിഗ്രി വരെ ചൂടുണ്ടാകും. സന്ധി വേദന, വാതം അടക്കമുള്ള നിരവധി രോഗങ്ങൾക്ക് ഫലപ്രദമാണ് ഈ വെള്ളം. സൾഫർ അടങ്ങിയതിനാലാണ് ചൂടുവെള്ളം ധാരയായി വരുന്നത്.

ഇവിടെ നിന്നും ധാതുപദാർഥങ്ങൾ വേർതിരിച്ചെടു ക്കുന്നതിനും പദ്ധതിയുണ്ട്.

തിളക്കുന്ന ജലധാരയാണ് ഐൻ അൽ കസ്ഫയു ടെ പ്രത്യേകത. ചൂടുവെള്ളത്തിൽ നിന്ന് ധാതുപദാർഥങ്ങൾ വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ കൈമാറുന്നതിൽ വിദഗ്ധരായ ജപ്പാനിലെ ഫ്യുറോ ടോക്യോ കമ്പനിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയും ചെയ്യും.

STORY HIGHLIGHTS:The development project has been completed at Ain Al Qasa in Rustaq Wilayat, South Bathina.

Related Articles

Back to top button