Sports

രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയവുമായി മലയാളി ബാലൻ

മസ്കത്ത് | യു എ ഇ യിൽ നടന്ന ആദ്യ രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയവുമായി മലയാളി ബാലൻ. ബൗഷർ ഇന്ത്യൻ സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിയും പത്ത നംതിട്ട കുമ്പനാട് സ്വദേശി പീറ്റർ ചാക്കോ ആനി പീറ്റർ ദമ്പതികളുടെ മകനുമായ യോഹാൻ ചാക്കോ പീറ്റർ ആണ് ഒന്നാം സ്ഥാനത്തിന് അർഹനായി സ്വർണ്ണ മെഡൽ നേടിയത്.

12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കുമിതേ വിഭാഗത്തിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പരാജയപ്പെടുത്തിയാണ് യോഹാൻ സ്വർണ്ണ മെഡൽ നേട്ടം. ഫെബ്രുവരി 16 മുതൽ 18 വരെ ഫുജൈറ സായിദ് സ്പോർട്ട്സ് കോംപ്ലക്സിലായിരുന്നു ചാമ്പ്യൻഷിപ്പ്. മസ്ക ത്തിലെ അലി അൽറൈസി ക്ലബ്ബിൽ കരാട്ടേ പരിശീലനംനടത്തുന്ന യോഹാൻ ഒമാനെ പ്രതിനിധീകരിച്ചാണ് ഇത്തവണ പങ്കെടുത്തത്.

2022ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജോർജിയയിലെ തി ബ്ലിസിയിൽ നടന്ന മത്സരങ്ങളിലും 2023ൽ ഒമാനിൽ നടന്ന ചാമ്പ്യൻഷിപ്പിലും സ്വർണ്ണ മെഡൽ  കരസ്ഥമാക്കിയിട്ടുണ്ട്.

ഇനിയും രാജ്യാന്തര മത്സ രങ്ങളിൽ പങ്കെടുത്ത് മികച്ചനേട്ടങ്ങൾ കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ് 10 വയസ്സുകാരനായ യോഹാൻ. മാതാപിതാക്കളും പരിശീലകരും യോഹന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.

STORY HIGHLIGHTS:Malayalee boy with brilliant success in international karate championship

Related Articles

Back to top button