യു.എ.ഇക്ക് പുറമേ സൗദിയിലേക്കും ബസ് സർവീസ് ആരംഭിക്കുന്നു
മസ്കറ്റ്: സ്വകാര്യ ബസ് സർവീസ് കമ്പനിയായ അൽ കഞ്ചരി ട്രാൻസ്പോർട് കമ്പനി ഒമാനിലെ മസ്കറ്റിൽ നിന്ന് സൗദിയിലെ റിയാദിലേക്കും തിരിച്ചും ബസ് സർവീസ് ആരംഭിക്കുന്നു.
മസ്കറ്റ്, റുവിയിലുള്ള അൽ കഞ്ചരി ട്രാൻസ്പോർട് ഓഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്ന 21 മണിക്കൂർ നീളുന്ന ഏകദേശം 1400 കിലോമീറ്റർ ദൂരമുള്ളതാണ് ബസ് യാത്ര. നിസ്വ വഴിയാണ് യാത്ര തുടരുക.
മസ്കറ്റിൽ നിന്നും റിയാദിലേക്കുള്ള ആദ്യയാത്ര ഈ വരുന്ന വ്യാഴാഴ്ച്ച കാലത്ത് ആറ് മണിക്ക് മസ്കറ്റിൽ നിന്ന് പുറപ്പെടും.
തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ആറുമണിക്ക് മസ്കറ്റിൽ നിന്ന് റിയാദിലേക്കും, റിയാദിൽ നിന്ന് വൈകീട്ട് അഞ്ച് മണിക്ക് മസ്കറ്റിലേക്കും സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
മസ്കത്തിൽ നിന്ന് റിയാദിലേക്ക് ടിക്കറ്റ് നിരക്ക് 35 റിയാൽ ആണ്. മടക്ക ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇരുഭാഗത്തേക്കുള്ള യാത്രയ്ക്ക് 65 റിയാൽ നൽകിയാൽ മതിയാകും.
യാത്രക്കാർ പാസ്പോർട്ട് കോപ്പി, ഒമാൻ ഐഡി കാർഡ്, സൗദി വിസ എന്നിവ ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആവും. തുടക്കത്തിൽ മസ്കത്തിൽ നിന്ന് സർവീസ് ആരംഭിക്കുമെങ്കിലും പിന്നീട് ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ബസ് സർവീസ് ഉണ്ടാകും.
STORY HIGHLIGHTS:In addition to UAE, bus service also starts to Saudi Arabia