News

ബൗശർ വിലായത്തിൽ തൊഴിലാളികളുടെ താമസസ്ഥലം കത്തിനശിച്ചു.

മസ്കത്ത് | മസ്കത്ത് ഗവർണറേറ്റിലെ ബൗശർ വി ലായത്തിൽ തൊഴിലാളികളുടെ താമസസ്ഥലം (കാരവാൻ) കത്തിനശിച്ചു. ഗാല ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

ആർക്കും പരുക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം അറിയിച്ചു. കാരവാൻ പൂർണമായും കത്തിനശിച്ചു.

അഗ്നശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടത്തങ്ങൾ ഒഴിവാക്കു ന്നതിന് ആളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ആവശ്യപ്പെട്ടു.

STORY HIGHLIGHTS:Workers’ accommodation burnt down in Bowshar Vilayam.

Related Articles

Back to top button