Education

ഇന്ത്യൻ സ്കൂള്‍ ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിച്ചു.

ഒമാൻ:മസ്കത്ത് ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളെ ആദരിക്കുന്നതിനായി ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിച്ചു.സ്‌കൂളിലെ മള്‍ട്ടിപർപ്പസ് ഹാളില്‍ നടന്ന ചടങ്ങില്‍ മജാൻ യൂനിവേഴ്സിറ്റി ഡീൻ ആൻഡ് സി.ഇ.ഒ ഡോ.

മഹാ കൊബെയില്‍, ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിലെ അംഗങ്ങള്‍, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി വൈസ് പ്രസിഡൻറ് ഡോ. സയ്യിദ് സിയാവുർ റഹ്മാൻ, കണ്‍വീനർ ഷറഫ്ദീൻ യൂസഫ്, ട്രഷറർ മുഹമ്മദ് ഇമ്രാൻ ഖാൻ, കോ കണ്‍വീനർ സുല്‍ഫിക്കർ ഹുസൈൻ ദേശായി, സ്കൂള്‍ മാനേജ്‌മെന്‍റ് കമ്മിറ്റി, അക്കാദമിക് ചെയർ ഡോ. സുബ്രഹ്മണ്യൻ മുത്തുരാമൻ, ഇന്ത്യൻ സ്‌കൂള്‍ മസ്‌കത്ത് മാനേജ്‌മെന്‍റ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍, പ്രിൻസിപ്പല്‍ രാകേഷ് ജോഷി, സീനിയർ വൈസ് പ്രിൻസിപ്പല്‍ അഡ്മിനിസ്‌ട്രേഷൻ, വൈസ് പ്രിൻസിപ്പല്‍മാർ, അസിസ്റ്റൻറ് വൈസ് പ്രിൻസിപ്പല്‍മാർ, വകുപ്പ് മേധാവികള്‍, മറ്റ് പ്രമുഖർ എന്നിവർ സംബന്ധിച്ചു. സ്‌കൂള്‍ ഗായകസംഘത്തിന്‍റെ നേതൃത്വത്തില്‍ ഒമാൻ-ഇന്ത്യ ദേശീയ ഗാനങ്ങള്‍ ആലപിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

മുഖ്യാതിഥിക്ക് സ്റ്റുഡൻറ്സ് കൗണ്‍സില്‍ ലിറ്റററി കോഓഡിനേറ്റർമാരായ ഹുമൈറ സല്‍മാനും ജോഷ്വ അലക്‌സ് പ്രതീഷും ചേർന്ന് ബൊക്കെ നല്‍കി. വിദ്യാർഥികളുടെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്ന ‘മൈ വിഷ് ഫോർ യു’ എന്ന ശീർഷകത്തില്‍ സ്‌കൂള്‍ ഗായകസംഘം ആലപിച്ച ഗാനം സദസ്സിനെ ആകർഷിച്ചു.

ഒരു കലാസൃഷ്ടി മുഖ്യാതിഥിക്ക് ഒമ്ബത് എമ്മിലെ ലിയ റെജി സമ്മാനിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികള്‍ക്ക് വിജയാശംസകള്‍ നേർന്ന മുഖ്യാതിഥി, വെല്ലുവിളികള്‍ വളരാൻ അവസരമൊരുക്കുമെന്ന് ഓർമിപ്പിക്കുകയും ചെയ്തു.


സ്‌കൂള്‍ ഹെഡ് ബോയ് അനിരുദ്ധ് മേനോൻ സ്വാഗതവും ഹെഡ് ഗേള്‍ ചന്ദ്രിക സിങ് നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂള്‍ ഗാനം ആലപിച്ചതോടെ ചടങ്ങിന് തിരശ്ശീല വീണു.

STORY HIGHLIGHTS:Indian School organized graduation ceremony.

Related Articles

Back to top button