‘അയൺമാൻ 70.3’ ലോക ചാമ്പ്യൻഷിപ്പിൽ അഭിമാനമായി പ്രവാസി മലയാളി
മസ്കത്ത് മസ്കത്തിൽ സമാപിച്ച ‘അയൺമാൻ 70.3’ ലോക ചാമ്പ്യൻഷിപ്പിൽ ലക്ഷ്യം കൈവരിച്ച് ആലപ്പുഴ സ്വദേശി ഷാനവാസ് (മച്ചു). ലോകത്തെ കഠിനമായ കായിക പരീക്ഷണങ്ങളിൽ ഒന്നായ ‘അയൺമാൻ’ അതിവേഗം പൂർത്തിയാക്കിയാണ് ഷാനവാസ് പ്രവാസി മലയാളികൾക്ക് അഭിമാന മായത്. 1 .9 കിലോമീറ്റർ നീന്തൽ, 90.1 കിലോമീറ്റർ സൈക്ലിംഗ്, 21. 1 കിലോമീറ്റർ ഓട്ടം എന്നിവ നിശ്ചിത സമയത്തിനകമാണ് പൂർത്തിയാക്കിയത്.
ആകെ എട്ടര മണിക്കൂർ സമയം കൊണ്ട് മൂന്നു ഘട്ട വും പൂർത്തിയാക്കണം എന്നതാണ് അയൺമാൻ നിയമം. അതിന് പുറമെ ഓരോ ഇനവും നിശ്ചിത സമയത്തിലും പൂർത്തിയാക്കണം.
എന്നാൽ, ഏകദേശം ഏഴര മണിക്കൂർ കൊണ്ടാണ് മച്ചു മുഴുവൻ മത്സരങ്ങളും പൂർത്തിയാക്കിയത്. ഒമാനിലും ഇന്ത്യയിലുമായി നിരവധി ദീർഘദൂര മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത മച്ചു കഴിഞ്ഞ 15 വർഷമായി ഒമാനിൽ പ്ര വാസിയാണ്. മസ്‌കത്തിലെ മാധ്യമ സ്ഥാപനത്തിലാണ് ജോലി ചെയുന്നത്. കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനവും പ്രചോദനവുമായി എന്നും മച്ചു മുന്നിലുണ്ടാകാറുണ്ട്. മഞ്ജു വാണ് ഭാര്യ. ഏക മകൾ മീനാക്ഷി വിദ്യാർഥിനിയാണ്.
STORY HIGHLIGHTS:Expatriate Malayalees proud in ‘Ironman 70.3’ world championship