News

നീറ്റ് പരീക്ഷാ കേന്ദ്രം അനുവദി ക്കണമെന്ന് റൂവി മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

മസ്ക‌ത്ത് | നീറ്റ് പരീക്ഷക്ക് ഒമാനുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രം അനുവദി ക്കണമെന്ന് റൂവി മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോയി പരീക്ഷ എഴുതുന്നത് വലിയ സാമ്പത്തിക ബാധ്യത വരു ത്തിവെക്കുമെന്നും രക്ഷിതാക്കളിലും വിദ്യാർഥികളിലും വലിയ മനസിക സമ്മർദവും ഇത് സൃഷ്ടിക്കും.

അതൊഴി വാക്കാൻ മുൻ വർഷങ്ങളിലേതു പോലെ ഒമാനുൾപ്പെടെയുള്ള വിദേശ രാ ജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണ മെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫൈസൽ ആലുവ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ നായർ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.

കമ്മറ്റി അംഗങ്ങളായ ആസിഫ്, സുജിത്, സച്ചിൻ, നീതു ജിതിൻ, ഷാജഹാൻ, സുഹൈൽ, ബെന്നറ്റ് എന്നിവർ സംസാരിച്ചു.

STORY HIGHLIGHTS:The Ruvi Malayali Association executive meeting demanded that the examination center be allowed.

Related Articles

Back to top button