ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ : അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് അഹമ്മദ് റഹീസ്
ഒമാൻ:മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) പരീക്ഷക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്തുള്ള എല്ലാ കേന്ദ്രങ്ങളും ഒഴിവാക്കിയ തീരുമാനം ഇന്ത്യൻ പ്രവാസി വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി പ്രസിഡന്റ് അഹമ്മ്ദ് റഹീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര എച്ച് ആർ ഡി മിനിസ്റ്റർ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 554 നഗരങ്ങളിലായാണ് നാഷണല്‍ ടെസ്റ്റിങ് ഏജൻസി പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചത്. ഇവയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശ കേന്ദ്രങ്ങളുടെ പേരുകള്‍ ഇല്ലാത്ത് ഒമാൻ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി രക്ഷിതാക്കളെയും വിദ്യാർഥകളെയും ഒരുപോലെ ആശങ്കയില്‍ ആക്കിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഒമാൻ ഉള്‍പ്പെടയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളിലേതടക്കം ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നു. ഒമാനിലെ പ്രവാസി വിദ്യാർത്ഥികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു ഈ തീരുമാനം. ഉയർന്ന വിമാന ചാർജ് നല്‍കി ഇന്ത്യയില്‍ പോയി പരീക്ഷ എഴുതി തിരിച്ചു വരിക എന്നത് പ്രവാസികള്‍ക്ക് വൻ സാമ്ബത്തിക ബാധ്യതയാണ്.
ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവാക്കിയത് സംബന്ധിച്ച നാഷണല്‍ ടെസ്റ്റിങ് ഏജൻസിയുടെ(എൻ.ടി.എ) തീരുമാനം പുന പരിശോധിക്കാൻ കേന്ദ്രം തയ്യാറാവണം. രാജ്യത്തിന്റെ വിദേശ നാണ്യം നേടുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തില്‍ നിന്നും പിന്മാറാൻ എൻ.ടി.എ യും കേന്ദ്ര സർക്കാരും തയ്യാറാകണമെന്നും തീരുമാനത്തില്‍ ശക്തമായ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
STORY HIGHLIGHTS:NEET exam centers outside India: Ahmed Raheez demanding immediate intervention