News

ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് അധിക ബാഗേജുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.

മസ്കത്ത് | ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് അധിക ബാഗേജുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ച് ബജറ്റ് വിമാനമായ എയർ ഇന്ത്യ എക്സ്പ്രസ്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന വർക്ക് അധിക ബാഗേജിന് 45 ശതമാനം വരെയാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 30 വരെ ഈ ഇളവുകൾ ലഭിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അറിയിച്ചു.

അഞ്ച് കിലോ അധിക ബാഗേജിന് നേരത്തെ 16 റിയാലാണ് ഈടാക്കിയിരുന്നത്. നിലവിൽ നിരക്ക് ഒമ്പത് റിയാലായി കുറഞ്ഞു. 10 കിലോ അധിക ബാഗേജിന് 32 റിയാലിൽ നിന്ന് 18 റിയാലായും 15 കിലോ അധിക ബാഗേജിന് 52 റിയാലിൽ നിന്ന് 30 റിയാലായും കുറഞ്ഞു. അതേസമയം, ടിക്കറ്റിനോ ടൊപ്പമുള്ള ബാഗേജുകളുടെ നിരക്കുകൾ സാധാരണ നിലയിൽ തുടരും.

അതേസമയം, ഓഫ് സീസൺ ആരംഭിച്ചതോടെ കേരള സെക്ടറുകളിൽ ഉൾപ്പെടെ എയർ ഇന്ത്യ എക്സ്പ്രസിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. യാത്രക്കാരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.

കേരളത്തിലേക്ക് റമസാൻ അവസാനത്തോടെ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് നിരക്കും ഉയരുമെ ന്ന് ട്രാവൽ മേഖലയിൽ നിന്നുള്ളവർ പറയുന്നു.

STORY HIGHLIGHTS:Air India Express announces additional baggage allowance for passengers from Oman to India.

Related Articles

Back to top button