Event
മസ്‌കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവലിന്‍റെ ആറാമത് പതിപ്പിന് തുടക്കം
മസ്‌കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവലിന്‍റെ ആറാമത് പതിപ്പിന് ഒമാൻ ഓട്ടോമൊബൈല്‍ ക്ലബില്‍ വ്യാഴാഴ്ച ആരംഭം. ഫെബ്രുവരി 15 മുതല്‍ 17 വരെയും, 22 മുതല്‍ 24 വരെയും, 29 മുതല്‍ മാർച്ച് രണ്ട് വരെയും മൂന്ന് ഘട്ടങ്ങളിലായാണ് ഭക്ഷ്യമേള നടക്കുക.
വൈകുന്നേരം നാലു മുതല്‍ അർധരാത്രി 12 മണിവരെ പ്രവേശനം അനുവദിക്കും. പൈതൃക ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ വിനോദ പരിപാടികള്‍, നാടകങ്ങള്‍ എന്നിവയുണ്ടാകും. കൂടാതെ വിവിധ തരം പ്രാദേശികവും അന്തർദേശീയവുമായ പാചകരീതികളും ഭക്ഷണങ്ങളും ഉണ്ടാകും.
കഴിഞ്ഞ വർഷം നിരവധിയാളുകളായിരുന്നു പുതിയ രുചികള്‍തേടി ഇവിടെയെത്തിയിരുന്നത്.ഈ വർഷവും കൂടുതല്‍ സന്ദർശകർ എത്തുമെന്നാണ് സംഘാടകർ കരുതുന്നത്.
STORY HIGHLIGHTS:The sixth edition of the Muscat Eat Food Festival has begun
Follow Us