Event

ഫുട്ബോൾ അങ്കണത്തിൽ കലാവിസ്മയത്തിന്അരങ്ങൊരുക്കി സോക്കർ ഫാൻസ്‌ ലേഡീസ് വിങ്

ഫുട്ബോൾ അങ്കണത്തിൽ കലാവിസ്മയത്തിന്
അരങ്ങൊരുക്കി സോക്കർ ഫാൻസ്‌ ലേഡീസ് വിങ്

മസ്കത്ത് :- ആവേശ്വജ്ജലമായ കാൽപന്തുകളിക്ക് നിറപ്പകിട്ടാർന്നുകൊണ്ട് കുട്ടികളുടെ കളറിംഗ് മത്സരവും സോക്കർ ഫാൻസ്‌ എഫ്സിയുടെ നേതൃത്വത്തിൽ അരങ്ങേറി.

പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ അണിനിരത്തികൊണ്ട് നടത്തിയ വർണമനോഹരമായ വേദിക്ക് സോക്കർ ഫാൻസ്‌ എഫ്സി ലേഡീസ് വിങ് ലാമിയ, ആയിഷ ഹംന, ജിൻഷ, ഷഹാന, ഹബീബ, നാദിയ, ആയിഷ എന്നിവർ നേതൃത്വം നൽകി.

5 വയസ്സ് മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്ന സബ് ജൂനിയർ വിഭാഗവും 9 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്ന ജൂനിയർ വിഭാഗവും എന്ന രീതിയിൽ അവസരം നൽകികൊണ്ടാണ് മത്സരം നടന്നത്.

മത്സരങ്ങൾക് പ്രചോദനം നൽകികൊണ്ട് മബേല ഇന്ത്യൻസ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയും സ്റ്റെൻസിൽ ആർട്ടിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് എന്നീ പദവികൾ അലങ്കരിക്കപ്പെട്ട ആലിയാ സിയാദ് ഉദ്ഘാടന കർമം നിർവഹിച്ചു.

നിറക്കൂട്ട് കൊണ്ട് ദൃശ്യവിസ്മയം തീർത്ത കൊച്ചു കലാലോകത്തെ ആനന്ദമാക്കികൊണ്ട് മത്സരരംഗത്തേക്ക് കടന്ന് വന്ന അൽ ഫഹദ് ബിസ്നസ്സ് ചെയര്മാന് ഫഹദ് അബ്ദുറഹ്മാൻ ആഹ്മെദ് അൽ ബലുഷി, അൽ ഫഹദ് ബിസ്നസ്സ് എൽ.എൽ.സി. ഡയറക്ടർമാരായ ശുറാബ് ഹസ്സൻ, ജംഷീർ, അമീർ അബ്ബാസ് എന്നിവർ സംഘാടകർക്ക് നൽകിയ ഹൃദ്യമായ പിന്തുണ വേദിയെ മനോഹരമാക്കി.

 കളറിംഗ് മത്സരത്തിന്റെ വിധിനിർണയവും വിജയികൾക്കുള്ള സമ്മാനദാനവും ഇന്ത്യൻ സ്കൂൾ ദാർസൈറ്റ് ആർട്ട് അധ്യാപകനായ സന്ദീപ് സന്താനം നിർവഹിച്ചു. സബ് ജൂനിയർ വിഭാഗം മത്സരത്തിൽ നിന്ന് ഒന്നാം സ്ഥാനം എലിസ മറിയം ഫിലിപ്പ്, രണ്ടാം സ്ഥാനം പ്രാണ പ്രശാന്ത്, മൂന്നാം സ്ഥാനം ഇശൽ അബ്ബാസ് എന്നിവർ സ്വന്തമാക്കി. ജൂനിയർ വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം അകുൽ കൃഷ്ണ, രണ്ടാം സ്ഥാനം ഒമർ അൽ ഗാലിബ്, മൂന്നാം സ്ഥാനം മുഹമ്മദ് നാസിം മുനാസ് എന്നിവരും കരസ്ഥമാക്കി.

കൺകുളിർമയേകുന്ന നിറമത്സരങ്ങൾ അവസാനിക്കുമ്പോൾ കുരുന്ന് മനസ്സിൽ ആവേശമുണർത്തുന്ന, കുഞ്ഞിളം കയ്കൾക്ക് മൊഞ്ചു കൂട്ടുന്ന മെഹന്ദി ഡിസൈനിങ്,കുഞ്ഞുമുഖത്തെ വർണമനോഹരമാക്കുന്ന ഫേസ് പെയിന്റിംഗ് വേദിയും സോക്കർ ഫാൻസ്‌ ലേഡീസ് വിങ് ഒരുക്കിയിരുന്നു. കുട്ടികൾക്ക്  ഒപ്പമെത്തിയ രക്ഷിതാക്കൾക്കും സാന്നിധ്യം നൽകുംവിധം കുഞ്ഞുമത്സരങ്ങൾക് അവസരം ഒരുക്കിയതോടെ ഊഷ്മളമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സോക്കർ ഫാൻസ്‌ ലേഡീസ് വിങ്ങിന് കഴിഞ്ഞു.

ഇതിന് പുറമെ കുട്ടികളുടെ അറിവിന്റെ വാതാ യാനങ്ങൾ തുറക്കും വിധം കായികമേഖല അടിസ്ഥാനത്തിൽ ചോദ്യങ്ങൾ നൽകിക്കൊണ്ട് ക്വിസ് മത്സരവും സംഘടിപ്പിച്ചു. മത്സരങ്ങളിൽ മുൻ നിലയിൽ എത്തിയവർക്ക് കുഞ്ഞു സമ്മാനങ്ങൾ നൽകിയതോടെ സോക്കർ ഫാൻസ്‌ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന എല്ലാ മത്സരങ്ങൾക്കും വിരാമമിട്ടു.

STORY HIGHLIGHTS:Soccer fans ladies wing set the stage for artistic wonder in the football yard

Related Articles

Back to top button