News

ഇന്ന് മുതൽ മഴ; തിരമാല ഉയരും, മുന്നറിയിപ്പ്

ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഇന്ന് മുതൽ രാജ്യത്ത് കനത്ത മഴ ലഭിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വൈകുന്നേരത്തോടെയാകും മഴ കൂടുതൽ ശക്തമാകുക. സമാന കാലാവസ്ഥാ സാഹചര്യം ബുധനാഴ്‌ച വരെ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ, തെക്ക്-വടക്ക് ബാത്തിന, അൽ വുസ്ത ഗവർണറേറ്റുകളിലാകും കൂടുതൽ മഴയെത്തുക. മറ്റിടങ്ങളിൽ അന്തരീക്ഷം മേഘാവൃതമാകും.

പുലർച്ചെ മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ അധികൃതർ അറിയിച്ചു.രാജ്യത്ത് തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി. തീരദേശങ്ങളിൽ തിരമാലകൾ 1.5 മീറ്റർ മുതൽ 3.5 മീറ്റർ വരെ ഉയരും. മുസന്ദമിലെ പടിഞ്ഞാറൻ തീരങ്ങളിൽ
തെക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. വ്യത്യസ്ത തീവ്രതയിലുള്ള മഴയും മിന്നൽ, ആലിപ്പഴം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ദേശീയ കാലാസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ വെളിച്ചത്തിൽ സിവിൽ ഡിഫൻസ് ആൻ്റ് ആംബുലൻസ് വിഭാഗവും പൊതുജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് കനത്ത മഴയ്ക്ക് സാധ്യതയു ള്ള പ്രദേശങ്ങളിൽ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.

വെള്ളപ്പൊക്ക സാധ്യത യുള്ള പാതകൾ, ഭൂപ്രദേശങ്ങൾ എന്നിവ ഒഴിവാക്കുകയും വേണം. കാലാവസ്ഥാ മാറ്റം കൈകാര്യം ചെയ്യാനായി പൂർണ തയ്യാറെടുപ്പും എല്ലാമുൻകരുതൽ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതലൊരുക്കാൻ സ്കൂളുകൾക്ക് അധികൃതർ മാർഗനിർദേശം നൽകി. സ്കൂ‌ളുകൾ കാലവസ്ഥാ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതർ കൈമാറുന്ന ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

സ്കൂ‌ളുകളിലെ സാങ്കേതിക വിദ്യ ഉപകരണങ്ങളും മറ്റു സാമഗ്രികളും സുരക്ഷിത ഇടങ്ങളിലാണന്ന് ഉറപ്പുവരുത്തണം. ഉയർന്ന പ്രദേശങ്ങളിൽ സൂക്ഷിക്കേണ്ടവയ്ക്ക് അതിനുള്ള സൗകര്യമൊരുക്കണമെന്നും അധികൃതർ സ്‌കൂളുകളോട് നിർദേശിച്ചു.

Stoey higlingh:Rain from today;  The wave will rise, be warned

Related Articles

Back to top button