News

രാജ്യത്തേക്ക് നുഴഞ്ഞുകയറിയ 33 വിദേശികളെ അറസ്റ്റ് ചെയ്‌തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

സലാല | ദോഫാർ ഗവർണറേറ്റിൽ കടൽ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറിയ 33 വിദേശികളെ അറസ്റ്റ് ചെയ്‌തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. കോസ്റ്റ് ഗാർഡ് വിഭാഗം നടത്തിയ പരി ശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്. അറസ്റ്റിലായവർ ഏഷ്യൻ രാജ്യക്കാരാണെന്നും ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു. കഴിഞ്ഞ മാസങ്ങളിൽ പിടിയിലായവരെ ഇക്കാലയളവിൽ നാടുകടത്തുകയും ചെയ്ത‌ിരുന്നു. അനധികൃ തമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ കുറിച്ച് വിവരം ലഭിക്കുന്നവർ 9999 എന്ന നമ്പറിൽ വിവരം അറിയിക്കണം. ഇത്തരക്കാർക്ക് തൊഴിൽ, താമസ സൗകര്യങ്ങളൊരുക്കുന്നതും കുറ്റകരമാണ്.

STORY HIGHLIGHTS:The Royal Oman Police has announced that it has arrested 33 foreigners who entered the country by sea in Dhofar Governorate.

Related Articles

Back to top button