Sports

മസ്‌കത്ത് ക്ലാസിക് സൈക്ലിംഗ് മത്സരത്തിന് സമാപനം.

മസ്കത്ത് | ടൂർ ഓഫ് ഒമാന്റെ ഭാഗമായുള്ള
മസ്‌കത്ത് ക്ലാസിക് സൈക്ലിംഗ് മത്സരത്തിന് സമാപനം.

ന്യൂസിലാന്റ് സൈക്ലിംഗ് താരം ഫിൻ ഫിഷർ നയിച്ച
യു എ ഇ ടീം ജേതാക്കളായി.അമേരിക്കൻ താരം ലുകലാംബെച്ച് നയിച്ച ടീം രണ്ടാംസ്ഥാനവും ബെൽജിയം താരംഅമയർ കാബല്ലോ നയിച്ച ടീംമൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാമത് എഡിഷൻമസ്ക‌ത്ത് ക്ലാസികിന് നഗരത്തിൽ ആവേശപൂർവ്വമായവരവേൽപ്പാണ് ലഭിച്ചത്.

സൈക്ലിംഗ് കടന്നുപോയ നിരത്തുകളിൽ നൂറ് കണക്കിനാളുകൾ കാത്തിരുന്നു. സുരക്ഷിതമായ യാത്രാ സൗകര്യങ്ങളൊരുക്കി സംഘാടകരും
റോയൽ ഒമാൻ പോലീസും രംഗത്തുണ്ടായിരുന്നു. നഗരത്തിൽവലിയ ഗതാഗത കുരുക്കില്ലാതെയാണ് ടൂർ കടന്നുപോയത്.
അൽ മൗജ് മസ്‌കത്തിൽനിന്ന് ആരംഭിച്ച സൈക്ലിംഗ് അൽ ബുസ്താനിൽ സമാപിച്ചു.



174.3 കിലോമീറ്ററായിരുന്നു
മത്സര ദൂരം. സീബ്, മബേലബ്രിഡ്‌ജ്, റുസൈൽ – നിസ്വവ റോഡ്, ആമിറാത്ത് തുടങ്ങിയ റൂട്ടിലൂടെ കടന്നുപോയി. ഒമാൻ ടീം ഉൾപ്പെടെ 17 സംഘങ്ങൾ

മത്സരത്തിൽ പങ്കെടുത്തു.

സാം സ്കാരിക, കായികയ, യുവജന മന്ത്രാലയമാണ് മസ്കത്ത് ക്ലാസിക് ഒരുക്കിയത്.സ്വകാര്യ സ്ഥാപനങ്ങളും പങ്കാളികളായിരുന്നു.




STORY HIGHLIGHTS:Muscat Classic Cycling Race concludes.





Related Articles

Back to top button