Events

ഒമാൻ ഇന്‍റർനാഷനല്‍ ഡ്രിഫ്റ്റ് ചാമ്ബ്യൻഷിപ്പിന്‍റെ ആറാമത് പതിപ്പിന് തുടക്കമായി.

ഒമാൻ:ഒമാൻ ഓട്ടോമൊബൈല്‍ അസോസിയേഷന്‍റെ (ഒ.എ.എ) ആഭിമുഖ്യത്തില്‍ നടത്തുന്ന ഒമാൻ ഇന്‍റർനാഷനല്‍ ഡ്രിഫ്റ്റ് ചാമ്ബ്യൻഷിപ്പിന്‍റെ ആറാമത് പതിപ്പിന് തുടക്കമായി.

ഒമാൻ ഓട്ടോമൊബൈല്‍ അസോസിയേഷന്‍റെ മസ്‌കത്ത് ഡ്രിഫ്റ്റ് അരീനയില്‍ ഫെബ്രുവരി 23 വരെ മൂന്ന് റൗണ്ട് മത്സരങ്ങളാണ് നടക്കുക. ആദ്യ റൗണ്ട് ഫെബ്രുവരി എട്ട് മുതല്‍ ഒമ്ബതുവരെയും, രണ്ടാമത്തേത് ഫെബ്രുവരി 15, 16, ഫൈനല്‍ 22, 23 തീയതികളിലുമാണ് നടക്കുക.

109,500 യുറോയാണ് സമ്മാനത്തുക. 19 രാജ്യങ്ങളില്‍ നിന്നുള്ള 180 ഡ്രൈവർമാരാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ചാമ്ബ്യൻഷിപ് ആഗോളതലത്തില്‍തന്നെ ശ്രദ്ധയാകർഷിച്ചതാണെന്ന് ജനപ്രിയ ഡ്രിഫ്റ്ററും ഒ.എ.എ അംഗവുമായ അലി അല്‍ ബലൂഷി പറഞ്ഞു. ഈ വർഷം, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ജോർഡൻ, ലബനാൻ, ലിത്വേനിയ, ലാത് വി, യുക്രെയ്ൻ, ബ്രിട്ടൻ, അയർലൻഡ്, റഷ്യ, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാർഥികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ബലൂഷി പറഞ്ഞു. മസ്‌കത്ത് ഡ്രിഫ്റ്റ് അരീനയില്‍ നേരിട്ട് മത്സരം കാണാൻ കഴിയാത്ത ആരാധകർക്കായി, ഒ.എ.യുടെ യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളില്‍ അറബിക്, ഇംഗ്ലീഷ്, റഷ്യൻ ഭാഷകളില്‍ പരിപാടി സംപ്രേക്ഷണം ചെയ്യും.

STORY HIGHLIGHTS:The sixth edition of the Oman International Drift Championship has begun.

Back to top button