News

പോലീസ് ചമഞ്ഞ് പ്രവാസികളിൽ നിന്നും പണം അപഹരിച്ചവർ അറസ്റ്റിൽ

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളിൽ നിന്ന് പണം അപഹരിച്ച സംഭവത്തിൽ രണ്ട് പേരെ വടക്കൻ ബാത്തിനഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. ഇരയെ തടഞ്ഞു നിർത്തി ബലമായി പണം അപഹരിക്കുകയായിരുന്നു. ഇരകൾ ഏഷ്യൻ രാജ്യക്കാ രായിരുന്നുവെന്നും പ്രതി കൾക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. നേരത്തെയും സമാന സംഭവം വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതികൾക്കെതിരെ നിയമ നടപടികളും റോയൽ ഒമാൻ പോലീസ് സ്വീകരിച്ചിരുന്നു.

Story highlight :Those who stole money from the expatriates were arrested by the police

Related Articles

Back to top button