സുൽത്താൻ ഹൈതം സിറ്റിയുടെ പ്രാഥമിക നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. ആദ്യഘട്ട പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സ്റ്റാബാഗ് ഒമാൻ ആണ് പദ്ധതിയിലെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. സിറ്റിയിലെ റോഡുകൾ, വാദികൾ എന്നിവയും സിറ്റി സെൻട്രൽ പാർക്കിന്റെ ചുറ്റുഭാഗവും നിലമൊരുക്കുകയാണ് ഇപ്പോൾ ചെയ്തുവരുന്നതെന്ന് അധികൃതർ അറിയിച്ചു. ഏറെ സവിശേഷതക ളോടെയാണ് സുൽത്താൻ ഹൈതം സിറ്റി പുതുമയാർന്ന തരത്തിൽ യാഥാർഥ്യമാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ നിർമാണോദ്ഘാടനം ഭരണാധികാരി സുൽത്താൻ ബിൻ താരികിന്റെറെ കാർമികത്വത്തിൽ നേരത്തെ അൽ ബറക കൊട്ടാരത്തിൽ നടന്നിരുന്നു. രാജ്യത്തെ യുവ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന തരത്തിൽ സുസ്ഥിര നഗരങ്ങൾക്കുള്ള മാതൃകയായാണ് ഈ സ്മാർട്ട് സിറ്റി നിർമിക്കുക.
സാംസ്കാരിക പൈതൃകത്തെ ഉത്തേജിപ്പിക്കുന്ന സുസ്ഥിര ജീവിതശൈലികളെ ആശ്ലേഷിക്കുന്ന തരത്തിൽ വിസ്‌മയകരമായ വാസ്തു വിദ്യയോടെയാണ് സ്‌മാർട്ട് സിറ്റി യാഥാർഥ്യമാകുക. സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ഉൾക്കൊ ള്ളുന്ന തരത്തിലാകും നിർമാണം. സുൽത്താനേറ്റിലെ തുല്യതയില്ലാത്തതും കണ്ണഞ്ചിപ്പിക്കുന്നതുമായ തരത്തിലാണ് നഗരം പടുത്തുയർത്തുക.
ഒമാനി പൗരന്മാർക്ക് വിവിധ ശ്രേണികളിലുള്ള പാർപ്പിട സൗകര്യങ്ങൾ ഇവിടെയുണ്ടാകും. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നൂതന സാമൂഹിക സൗകര്യങ്ങൾ സിറ്റിയിലുണ്ടാകും. താമസക്കാരെ അനുവദിക്കാൻ ശ്രദ്ധാപൂർവ മാണ് ഈ പ്രധാന കേന്ദ്രങ്ങളെ തിരഞ്ഞെടുത്തത്. പാർക്കിംഗ് കേന്ദ്രങ്ങൾ,കളിമൈതാനങ്ങൾ, പാർക്കുകൾ മുതലായ പൊതു സൗകര്യങ്ങൾ താമസക്കാർക്ക് ഒരുമിച്ച് ഉപയോഗിക്കാം. കമ്യൂണിറ്റി സെന്ററുകൾ നിർമിച്ചും സിറ്റിയിലെ മറ്റ് ഇടങ്ങൾ ഉപയോഗപ്പെടുത്തിയും കാര്യക്ഷമമായ ആശയവിനിമയം സാധ്യമാക്കാം. സൗരോർജം പോലുള്ള സുസ്ഥിര ഊർജ സ്രോതസ്സുകളാണ് ഉപയോഗിക്കുക. മാലി ന്യത്തിൽ നിന്ന് വൈദ്യുതോത്പദാനം, മലിനജല സംസ്‌കരിച്ച് ചാരവെള്ളമായി ഉപയോഗിക്കൽ, വിഭവങ്ങൾ സംരക്ഷിക്കാൻ സുസ്ഥിര സംവിധാനങ്ങളുടെ ഉപയോഗം, മാലിന്യം കുറക്കൽ, പുനരുപയോഗം, പുനഃചംക്രമണം എന്നിവയെല്ലാം നഗരത്തിൻ്റെ സവിശേഷതകളാകും. സാധാരണ നഗര ജീവിതത്തിൻ്റെ ആശയത്തിൽ നിന്ന് മാറി നാഗരിക സമൂഹത്തെ കെട്ടിപ്പടുക്കുകയും സുൽത്താൻ ഹൈതം സിറ്റി യുടെ ലക്ഷ്യമാണ്.
Story highlight :Construction work of Sultan Haitham City has started