ഒമാനെ തേടി സഞ്ചാരികൾ; ഇന്ത്യക്കാർ ‘നമ്പർ വൺ’
കഴിഞ്ഞ വർഷം ഒമാൻ സ്വീകരിച്ചത് നാല് ദശലക്ഷത്തിൽ അധികം സഞ്ചാരികളെയെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രം റിപ്പോർട്ട്. 21 ലക്ഷമാണ് ത്രീസ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകളിലെ അതിഥികളുടെ എണ്ണം. ഒമാനിലെത്തിയ വരിൽ 16 ലക്ഷം പേർ ജി സി സി പൗരൻമാരാണ്. പിന്നിൽ ഇന്ത്യക്കാരാനാണ്, 610,000 ഇന്ത്യൻ പൗരൻമാർ കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചു മടങ്ങിയതതായും വാർഷിക കണക്കുകൾ വ്യക്തമാക്കുന്നു എന്നാൽ, ഒരു രാജ്യത്ത് നിന്നുള്ള സഞ്ചാരികളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. 231,000 ജർമൻ പൗരൻമാരും 118,000 ചൈനീസ് പൗരൻമാരും 150000 യമനികളും 2023ൽ ഒമാനിലെത്തി. കഴി ഞ്ഞ ഡിസംബറിൽ മാത്രം സഞ്ചാരികളിൽ 19 ശതമാ നം വർധന രേഖപ്പെടുത്തി. 382,000 ആണ് 2023 ഡിസംബറിൽ സുൽത്താനേറ്റ് സന്ദർശി ക്കാനെത്തിയവരുടെ എണ്ണം. എന്നാൽ, ജി സി സിയിൽ ന്നുള്ള സഞ്ചാരികളിൽ 32.2 ശതമാനവും യൂറോപ്പിൽ നിന്നുള്ളവരിൽ 29 ശതമാനവും വർധന രേഖപ്പെടുത്തി.
2023ൽ ഇന്ത്യയിൽ നിന്ന് മാത്രം ഒമാനിലെത്തിയത് 81,987 വിമാനങ്ങളാണ്. ഇന്ത്യയിലേക്ക് ഒമാനിൽ നിന്ന് 92,931 വിമാന സർവീസുകളും നടത്തി. 2022ൽ 3.55,459 ഇന്ത്യക്കാരാണ് ഒമാൻ സന്ദർശിച്ചത്. 2021ൽ ഇത് 106,042 ആയിരുന്നു. രാജ്യത്തേക്ക് വരുന്ന വിനോദ സഞ്ചാരികളിൽ 12.2 ശതമാനവും ഇന്ത്യക്കാരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഇന്ത്യൻ നഗരങ്ങളിൽ ഒമാൻ പൈത്യക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ പ്രമോഷനൽ ക്യാമ്പയിൻ കുഴിഞ്ഞ വർഷം നടന്നിരുന്നു. സമ്പന്നമായ ഒമാനി ചരിത്ര പൈതൃകം. പ്രകൃതിരമണീ യമായ ടൂറിസം സാധ്യതകൾ, വിവാഹങ്ങൾ, ഇവന്റുകൾ, കോൺഫറൻസ്, എക്സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ആകർഷകമായ സ്ഥലങ്ങളും വൈവിധ്യമാർന്ന അനുഭവങ്ങളും ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തിലായിരുന്നു പ്രമോഷനൽ ക്യാമ്പയിൻ
ഒമാനിലെ വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
Story highlight :Travelers in search of Oman; Indians ‘Number One’