BusinessJobNews

ഇ-പെയ്മെന്റ് സംവിധാനമൊരുക്കിയില്ല; 1,183 കടകൾക്കെതിരെ നടപടി

വാണിജ്യ ഇടപാടു കൾക്ക് ഇ- പെയ്മെന്റ് സംവിധാനമൊരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. വിവിധ ഭാഗങ്ങളിലായി 4,911 കച്ചവട സ്ഥാപനങ്ങളി ലാണ് പരിശോധന നടത്തിയത്. 1,183 സ്ഥാപനങ്ങൾക്കെതി രെയാണ് നടപടിയെടുത്തത്. മുഴുവൻ ഗവർണറേറ്റുകളിലും പണരഹിത ഇടപാടുകൾ ഉറപ്പു വരുത്തുന്നതിനായി മന്ത്രാലയം പരിശോധന തുടരുകയാണ്.

2022 മെയ് മാസത്തിലാണ് വിവിധ മേഖലകളിൽ ഇ പെ യന്റ് നിർബന്ധമാക്കി മന്ത്രാലയം ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇ പെയ്മന്റ് സംവിധാനം ഒരുക്കിയില്ലെങ്കിൽ 100 റിയാലാണ് പിഴ. ആദ്യഘട്ടത്തിൽ ഇൻഡസ്ട്രിയൽ ഏരിയ, കോം പ്ലക്സുകൾ, വാണിജ്യ കേന്ദ്ര ങ്ങൾ, ഗിഫ്റ്റ് മാർക്കറ്റ് എന്നീ വിടങ്ങളിലെ സ്ഥാപനങ്ങൾ, ഭക്ഷ്യപദാർഥ വിൽപ്പന, സ്വർണം വെള്ളി വിൽപ്പന, റസ്‌റ്റോറന്റുകൾ കഫേകൾ, പഴം പച്ച ക്കറി വിൽപ്പന, ഇലക്ട്രോണിക്സ്, കെട്ടിടനിർമാണ സാമഗ്രികളുടെ വിൽപ്പന, പുകയിലയു ത്പന്നങ്ങൾ വിൽപ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങളാണ് ഡിജിറ്റൽ പെയ്മെൻ്റ് നിർബ ന്ധമാക്കിയിരിക്കിയിരുന്നത്. ഇലക്ട്രോണിക് രൂപത്തിൽ പെയ്‌ൻ്റ് അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഒമാൻ വിഷൻ 2040ൻ്റെ കീഴിലുള്ള ഡിജിറ്റൽ മാറ്റം സാക്ഷാത്‌കരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണിത്. ഇലക്ട്രോണിക് പെയമെന്റ് സേവനത്തെ സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേകം പോസ്റ്ററോ ബാനറോ വെക്കണം. ഇ പെയ്മെന്റ് സംബ ന്ധിച്ച പരാതികൾ ഉപഭോക്ത്യ സംരക്ഷണ വിഭാഗമാണ് സ്വീക രിക്കുക. ബേങ്കുകളും പെയ്മെ ൻ്റ സേവന ദാതാക്കളുമായി സഹകരിച്ച് അതോറിറ്റിയുടെ വിവിധ മാർഗങ്ങളിലൂടെ പരാ തികൾ നൽകുന്നതിന് സംവി ധാനമുണ്ടാകും.

Story highlight :

Related Articles

Back to top button