! മെയ് അവസൊന വരത്തിലോ ജൂൺ ആദ്യത്തിലോ ആയിരിക്കും ഒമാനിൽ വേനലവധി ആരുംഭികുക!
ഒമാൻ അടക്കമുള്ള ഗൾഫ്
രാജ്യങ്ങളിൽ വേനലവധിക്ക് മാസ
ങ്ങൾ അവശേഷിക്കവെ കേരളമുൾപ്പെടെ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗുകൾ വിമാനക്കമ്പനികൾ ആരംഭിച്ചു. മെയ് അവസാന വാരത്തിലോ ജൂൺ ആദ്യത്തിലോ ആയിരിക്കും ഒമാനിൽ വേനലവധി ആരംഭിക്കുക. തുടർന്ന് രണ്ട് മാസത്തോളം നീളുന്ന അവധിക്കായി ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കും.
ഒമാനിലെ വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജീവനക്കാർക്ക് ഒന്നര മാസത്തിലേ റയും വിദ്യാർഥികൾക്ക് അതിൽകൂടുതലും അവധി ലഭിക്കും. ഇതോടെ കുടുംബങ്ങളുൾപ്പെടെ ധാരാളം പ്ര വാസികൾ നാട്ടിലേക്ക് യാത്ര തിരിക്കും. ഓരോ സ്കൂളുകളും അവധി ആരംഭിക്കുന്ന തീയതികളിൽ അറിയിച്ച് രക്ഷിതാക്കൾക്ക് ഇതിനോടകം സർക്കുലർ അയച്ചിട്ടുണ്ട്. ആഗസ്ത് ആദ്യ വാരത്തിലാണ് ക്ലാസുകൾ പുനഃരാരം ഭിക്കുന്നത്. ഇതിനാൽ തന്നെ മുൻ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്‌ത് അമിത നിരക്കിൽ നിന്നും രക്ഷ പ്പെടാനാകും. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാകും. നിലവിൽ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്നുണ്ട്. പ്രധാനപ്പെട്ട വിമാനക്കമ്പനികൾക്കെല്ലാം നിരക്ക് മുൻകാലങ്ങളെ അപേക്ഷിച്ചു വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.മംഗലാപുരം ഉൾപ്പെടെ ഇന്ത്യയിലെ മറ്റിടങ്ങളിലേക്കും നിരക്കിൽ കുറവുണ്ട്. എയർ ഇന്ത്യ എക്‌സ്പ്രസ്, സലാം നിരക്ക് എയർ, ഇൻഡിഗോ തുടങ്ങിയ മിക്ക വിമാനങ്ങളുടെയും നിരക്കിലും വൻകുറവുണ്ട് ബുക്കിംഗ് അനുദിനം വർധിക്കുന്നതോടെ നിരക്കിലും വർധനവുണ്ടാകും. റമസാൻ അവ സാനത്തോടെ നിരക്ക് വലിയ തോതിൽ ഉയർന്നേക്കുമെന്ന് ട്രാവൽ ഏജൻസികളും സൂചന നൽകുന്നു.
അതേസമയം, ജൂൺ ആദ്യ വാരത്തിലെ ടിക്കറ്റു കൾ ഇപ്പോൾ സ്വന്തമാക്കുന്നവർക്കും ഉയർന്ന നിരക്ക് തന്നെ നൽകേണ്ടിവരും. എയർ ഇന്ത്യ എക്സ്പ്രസിൽ കഴിക്കോട്,കൊച്ചി, തിരുവനന്തപുരം, കണ്ണൂർ സെക്ടറുകളിലെല്ലാം 100 റായിലാന് മു കളിലാണ് ടിക്കറ്റ് നിരക്കുകൾ. സലാം എയർ നിരക്കിൽ നേരിയ കുറവുണ്ട്. അതേസമയം, യു എ ഇ ഉൾപ്പെടെ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ളവർ ഒമാൻ വിമാന കമ്പനികളെ യാത്രക്കായി ആശ്രയിക്കുന്നത് വർധിച്ചു വരികയാണ്. സലാംഎയറും ഒമാൻ എയറിനും കുറഞ്ഞ നിരക്കിൽ നാട്ടിലേക്കും തിരികെയുമുള്ള ടിക്കറ്റു ലഭിക്കുന്നതെന്നാണ് യു എ ഇയിൽ നിന്ന് ബുക്ക് ചെയ്‌തവർ പറയുന്നത്. മസ്‌കത്ത് വഴി കേരള സെക്ടറുകളിലേക്കുള്ള സർവീസുകളാണുള്ളത്. കണക്ഷൻ വിമാനമാണെങ്കിലും മികച്ച സർവീസും ലഗേജിൽ ലഭിക്കുന്ന ഇളവും ഒക്കെ ഒമാൻ വിമാനങ്ങളിലെ യാത്രക്ക് പ്രവാസികളായ യാത്രക്കാരെ ആകർഷിക്കുന്നു.
ഒമാനിലെ വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
Story highlight :Expatriates in search of flight tickets
• Summer season in Oman is in late May or early June