ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം വിപുലമായി ആഘോഷിച്ചു.
ഒമാൻ :ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം വിപുലമായി ആഘോഷിച്ചു. മസ്കറ്റിലെ ഇന്ത്യൻ എംബസ്സി അങ്കണത്തില്‍ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തില്‍ സുല്‍ത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ H.E അമിത് നാരംഗ് ദേശീയ പതാക ഉയർത്തി.
ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും അതിഥികളും ഉള്‍പ്പെടെ 500-ലധികം പേർ പങ്കെടുത്തു.
രാവിലെ എംബസിക്കുള്ളിലെ ഗാന്ധി പ്രതിമയില്‍ അംബാസഡർ അമിത് നാരംഗും അംബാസഡറുടെ ഭാര്യ ദിവ്യ നാരംഗും പുഷ്പാർച്ചന നടത്തി. തുടർന്ന് ആണ് ദേശീയ പതാക ഉയർത്തിയത്. ഇന്ത്യൻ സ്കൂള്‍ ബൗഷറിലെ വിദ്യാർത്ഥികള്‍ ദേശീയ ഗാനം ആലപിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ ഭാഗങ്ങള്‍ അംബാസഡർ വായിച്ചു. ഇന്ത്യൻ സ്കൂള്‍ ബൗഷറിലെ വിദ്യാർത്ഥികള്‍ രണ്ട് ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചതോടെയാണ് പരിപാടികള്‍ സമാപിച്ചത്.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തുടർച്ചയായി, 2024 ജനുവരി 28 ന് വൈകുന്നേരം എംബസിയുടെ നേതൃത്വത്തില്‍ ഗംഭീരമായ പരിപാടി സംഘടിപ്പിക്കുമെന്നും എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു. ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യങ്ങളായ പരിപാടികളോടെ രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പബ്ലിക് ദിന ആശംസകള്‍ കൈമാറിയിരുന്നു.
STORY HIGHLIGHTS:India’s 75th Republic Day was celebrated in a grand manner by the Indian diaspora community in Oman.