ബ്രാങ്കോ ഇവാങ്കോവിച്ചിനെ പുറത്താക്കി ഒമാൻ ഫുട്ബോൾ അസോസിയേഷൻ
മസ്കത്ത് | ഏഷ്യാ കപ്പിൽ ക്വാർട്ടർ കാണാതെ ഒമാൻ പുറത്തായതിന് പിന്നാലെ പരിശീലകൻ ബ്രാങ്കോ ഇവാങ്കോവിച്ചിനെ പുറത്താക്കി ഒമാൻ ഫുട്ബോൾ അസോസിയേഷൻ. ഇവാങ്കോവിച്ചുമായുള്ള കരാർ പുതുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പരിശീലകൻ എന്ന നിലയിൽ അദ്ദേഹം ടീമിന് നൽകിയ സേവനങ്ങ ൾക്ക് അസോസിയേഷൻ ഡയറക്ടർ ബോർഡ് നന്ദി രേഖപ്പെടുത്തുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
ഏഷ്യാ കപ്പിലുടനീളം മോശം പ്രകടനമാണ് ടീം നട ത്തിയത്. ഇതേ തുടർന്ന് പരിശീലകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒമാൻ ഫു ട്ബോൾ പ്രേമികൾ രംഗത്തെത്തിയിരുന്നു. വിവിധ ഹാഷ് ടാഗുകളോടെ ഇത്തരം സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. ഏഷ്യാ കപ്പിന് പിന്നാലെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഒമാൻ ഫുട്ബോളിന് സമൂലമായ മാറ്റം ആവശ്യമാണെന്ന് കാണികൾ പറയുന്നു.
അതേസമയം, പുറത്താക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഒമാൻ ടി വി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ബ്രാങ്കോ ഇവാങ്കോവിച്ച് അഭിപ്രാ യങ്ങൾ രേഖപ്പെടുത്തി. തന്റെ കരാർ പുതുക്കില്ലെന്ന് അറിയാമെന്നും ഏഷ്യാ കപ്പിന് മുന്നോടിയായി താനുമായി ആരും സംസാരിച്ചിട്ടില്ലെന്നും ഇവാങ്കോവിച്ച് പറഞ്ഞു. മത്സരങ്ങൾ നടന്നുകൊണ്ടിരിക്കെ പരിശീലകരെ മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നത് നല്ല തത്വമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ ലീഗിനെയും ഇവാങ്കോവിച്ച് കുറ്റപ്പെടുത്തി.
STORY HIGHLIGHTS:Branko Ivankovic has been sacked by the Oman Football Association