News
അധാർമിക പ്രവൃ ത്തികളുമായി ബന്ധപ്പെട്ട് 11 വിദേശികളെ അറസ്റ്റ് ചെയ്തു.
സുഹാർ | വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹർ പ്രദേശത്ത് അധാർമിക പ്രവൃ ത്തികളുമായി ബന്ധപ്പെട്ട് 11 വിദേശികളെ റോയൽ ഒമാൻ പോലീസ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഫാം കേന്ദ്രീകരിച്ചായിരുന്നു സംഘം പ്ര വർത്തിച്ചിരുന്നത്.
വിവരം ലഭിച്ച പോലീസ് ഇവിടെ പരിശോധന നടത്തി നിയമലംഘകരെ പിടികൂടുകയായിരുന്നു. അറസ്റ്റിലായവർ ഏഷ്യക്കാരാണ്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണെന്നും പ്രതി കൾക്കെതിരെ നിയമ നട പടികൾ സ്വകീരിച്ചതായും പോലീസ് അറിയിച്ചു. പൊതുധാർമികതക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ പോലീസ് പരിശോധന തുടരും.
STORY HIGHLIGHTS:11 foreigners were arrested in connection with immoral activities
Follow Us