Business

ഓമാനിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ വൻ തീരുമാനവുമായി വ്യവസായ പ്രോത്സാഹന മന്ത്രാലയം.

ഓമാനിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ വൻ തീരുമാനവുമായി വ്യവസായ പ്രോത്സാഹന മന്ത്രാലയം.

വിദേശ നിക്ഷേപകർക്ക് ഒമാനില്‍ റിമോട്ടായി ബിസിനസ് ആരംഭിക്കാനുള്ള പുതിയ പദ്ധതി ആവിഷ്കരിച്ചു.

ഒമാനില്‍ ഇനി ബിസിനസ് തുടങ്ങാൻ റെസിഡൻസി കാർഡ് വേണ്ട. ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി സ്ഥാപങ്ങള്‍ രജിസ്റ്റർ ചെയ്ത് പ്രവർത്തിപ്പിക്കാൻ ഇനി റെസിഡൻസി കാർഡ് ആവശ്യമില്ല. കൂടാതെ, ഏറ്റവും കുറഞ്ഞ മൂലധന നിക്ഷേപത്തിന്റെ ആവശ്യമില്ലാതെ 100 ശതമാനം ഉടമസ്ഥതയും അനുവദിക്കുന്നു.

ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം ആയ business.gov.om വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. വിദേശ പൗരന്മാർക്ക് ‘നോണ്‍സിറ്റിസണ്‍സ്, നോണ്‍ റെസിഡന്റ്സ് ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ മതി. മന്ത്രാലയം അപേക്ഷ പരിശോധിച്ച്‌ സുരക്ഷിതമായ രീതിയില്‍ ബിസിനസ് ആരംഭിക്കാൻ അവസരം ഒരുക്കും. നൂതന സംരംഭങ്ങള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും (SMEs) പ്രത്യേക പിന്തുണയും സഹായവും സർക്കാർ നല്‍കുന്നു. ഈ തീരുമാനം ഒമാന്റെ സാമ്ബത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. എളുപ്പത്തിലുള്ള രജിസ്ട്രേഷൻ പ്രക്രിയ, മിനിമം മൂലധന ആവശ്യമില്ലായ്മ, സർക്കാരിന്റെ പിന്തുണ, വിദഗ്ധ തൊഴിലാളികളുടെ ലഭ്യത എന്നിവ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും വിദേശ നിക്ഷേപകർക്കും പ്രയോജനകരമാകും.

കൂടുതല്‍ നിക്ഷേപം, ദേശീയ വരുമാനം വർദ്ധിപ്പിക്കല്‍, സാമ്ബത്തിക പ്രവർത്തനങ്ങളുടെ ഉത്തേജിപ്പിക്കല്‍ എന്നിവയ്ക്കും ലോകമെമ്ബാടുമുള്ള നിക്ഷേപകരെ ആകർഷിക്കാനും ഈ പ്രധാന ചുവടു വയ്പ്പ് സഹായകമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വിദേശ നിക്ഷേപകർക്കും വിരമിച്ചവർക്കും ദീർഘകാല താമസാനുമതി നല്‍കുന്ന ഇൻവെസ്റ്റർസ് റെസിഡൻസി പരിപാടി പോലുള്ള നിരവധി തീരുമാനങ്ങള്‍ മുൻകൂട്ടി എടുത്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

STORY HIGHLIGHTS:Ministry of Industry Promotion with a big decision to attract foreign investors to Oman.

Related Articles

Back to top button