അധ്യാപകര്‍ക്ക് ഇന്ത്യൻ സ്‌കൂള്‍ ബോര്‍ഡിന്‍റെ ആദരം
ഒമാൻ :അധ്യാപന രംഗത്ത് മികവ് പുലർത്തിയവർക്ക് ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് ഏർപ്പെടുത്തിയ ‘നവീൻ ആഷർ-കാസി അവാർഡ് ഫോർ എക്‌സലൻസ് ഫോർ ടീച്ചിങ്’ പുസ്കാരങ്ങള്‍ വിതരണം ചെയ്തു.
ബൗഷർ ഇന്ത്യൻ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ശൈഖ് ഫൈസല്‍ അബ്ദുല്ല അല്‍ റവാസ് മുഖ്യാതിഥിയായി. മസ്‌കത്ത് ഒമാൻ ഡെന്റല്‍ കോളജ് ഡീൻ പ്രഫസർ നുതയ്‌ല അല്‍ ഹർത്തി വിശിഷ്ടാതിഥിയായി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ സ്‌കൂള്‍ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം അധ്യക്ഷത വഹിച്ചു. അവാർഡ് രക്ഷാധികാരികളായ കിരണ്‍ ആഷറും കുടുംബവും, ഖിംജി രാംദാസ് ഗ്രൂപ് ഓഫ് കമ്ബനീസ് ഡയറക്ടർ ഡോ. അനില്‍ ഖിംജി, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റീന ജെയിൻ, ഇന്ത്യൻ സ്‌കൂള്‍ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ പി.ടി.കെ ഷമീർ, ഇന്ത്യൻ സ്‌കൂള്‍സ് ഡയറക്ടർ ബോർഡ് അംഗങ്ങള്‍, മുൻ ചെയർപേഴ്സണ്‍മാരായ യൂസഫ് നല്‍വാല, സന്ദീപ് അറോറ, ഡയറക്ടർ ബോർഡ് അംഗങ്ങള്‍, പ്രസിഡന്റുമാർ, പ്രിൻസിപ്പല്‍മാർ, അധ്യാപന രംഗത്തുമികവിനുള്ള അവാർഡ് ലഭിച്ചവർ, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലായി അവാർഡ് നേടിയവർ: കിന്റർഗാർട്ടൻ- സാഹിദ ഫൈസ് പാർക്കർ (ഇന്ത്യൻ സ്കൂള്‍ അല്‍ വാദി അല്‍ കബീർ), ആശ ഫയാസെയ്ത് (ഇന്ത്യൻ സ്കൂള്‍ മബേല), പ്രൈമറി- ഡെല്‍ഫി ഉമേഷ്, സി.എ. റസിയ (ഇന്ത്യൻ സ്കൂള്‍ മബേല), മിഡില്‍ സ്കൂള്‍ വിഭാഗം- പ്രദീപ് രാമസ്വാമി, (ഇന്ത്യൻ സ്കൂള്‍ മബേല), പാർവതി ബാബു (ഇന്ത്യൻ സ്കൂള്‍ സൂർ), സീനിയർ സ്കൂള്‍ വിഭാഗം- ഇന്ദിര സുകുമാരൻ (ഇന്ത്യൻ സ്കൂള്‍ സുഹാർ), അമ്ബിളി സുന്ദരേശൻ (ഇന്ത്യൻ സ്കൂള്‍ നിസ്വ), കോ-സ്കോളാസ്റ്റിക് വിഭാഗം- സുമിത്ര ബഡോണി (ഇന്ത്യൻ സ്കൂള്‍ മബേല), എല്‍ദോ ടി. ഔസേഫ് (ഇന്ത്യൻ സ്കൂള്‍ മസ്‌കത്ത്).
ഇതിന് പുറെമ വിവിധ വിഭാഗങ്ങളിലായി മുപ്പത്തിമൂന്ന് അധ്യാപകർക്ക് വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാര സർട്ടിഫിക്കറ്റും നല്‍കി. ദീർഘകാലം സേവനത്തിന് ഇന്ത്യൻ സ്‌കൂള്‍ ഇബ്രി പ്രിൻസിപ്പല്‍ വി.എസ്.സുരേഷ്, ഇന്ത്യൻ സ്‌കൂള്‍ ബുറൈമി പ്രിൻസിപ്പല്‍ ശാന്ത കുമാർ ദാസരി എന്നിവരെ ആദരിച്ചു. സുവോളജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയതിന് സുഹാർ ഇന്ത്യൻ സ്‌കൂളിലെ ഡോ. അല്‍ക്ക സിംഗിനെ അനുമോദിച്ചു. തുടർച്ചയായി പത്താം വർഷവും പരിപാടി സംഘടിപ്പിക്കുന്നതില്‍ ഉദാരമായ പിന്തുണ നല്‍കിയ കിരണ്‍ ആഷറിനും കുടുംബത്തിനും ചെയർമാൻ നന്ദി പറഞ്ഞു. വിദ്യാർഥികളുടെ ജീവിതത്തില്‍ അധ്യാപകർ വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് ആമുഖ പ്രസംഗത്തില്‍ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം എടുത്തുപറഞ്ഞു.
ഒരു രാജ്യത്തിന്റെ ഗുണനിലവാരം അതിന്റെ പൗരന്മാരെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് മുഖ്യാതിഥിയായ ശൈഖ് ഫൈസല്‍ അബ്ദുല്ല അല്‍ റവാസ് പറഞ്ഞു.
അതിന്റെ പൗരന്മാരുടെ ഗുണനിലവാരം അവരുടെ വിദ്യാഭ്യാസത്തെയും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഏതൊരു രാജ്യത്തിന്റെയും നട്ടെല്ലായ അവിടത്തെ അധ്യാപകരെയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ലാസ് മുറികളിലെ വിദ്യാഭ്യാസം മാത്രമല്ല, മൂല്യങ്ങളും ജീവിത നൈപുണ്യങ്ങളും നല്‍കി വിദ്യാർഥികളെ ജീവിതത്തില്‍ വിജയിപ്പിക്കുന്നതിലും അധ്യാപകർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് വിശിഷ്ടാതിഥിയും മുഖ്യപ്രഭാഷകനുമായ പ്രഫസർ നുതയ്‌ല അല്‍ ഹാർത്തി പറഞ്ഞു.
അധ്യാപന രംഗത്തെ മികവിനുള്ള നവീൻ ആഷർ-കാസി അവാർഡിന്റെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക മത്സരത്തിലെ വിജയികള്‍ക്ക് ജയശ്രീ ആഷറും ജെസല്‍ ആഷർ രാജ്ദയും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കി.
അംബിക പത്മനാഭൻ (ഇന്ത്യൻ സ്കൂള്‍ ബൗഷർ), എം.വി.എസ്.ആർ സോമയാജുലു (ഇന്ത്യൻ സ്കൂള്‍ മസ്‌കത്ത്), കവിത അശോകൻ (ഇന്ത്യൻ സ്കൂള്‍ മബേല), സന്ധ്യ രാകേഷ് (ഇന്ത്യൻ സ്കൂള്‍ ജഅലാൻ), സൗമി സജി (ഇന്ത്യൻ സ്കൂള്‍ മബേല), ജെ. ഇൻഫൻസി ജെർമില റാണി (ഇന്ത്യൻ സ്കൂള്‍ സുറഹാർ) എന്നിവരാണ് സമ്മാനത്തിനർഹരായത്. ചടങ്ങിന് മാറ്റുകൂട്ടി ബൗഷർ സ്കൂളിലെ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. ഇന്ത്യൻ സ്കൂള്‍ ബൗഷർ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷണ്‍മുഖം പുരുഷോത്തമൻ നന്ദി പറഞ്ഞു.
STORY HIGHLIGHTS:Indian school board’s respect for teachers