InformationNews

ഒമാനിലേക്ക് വിസരഹിത യാത്ര, വാര്‍ത്ത അടിസ്ഥാനരഹിതം,റോയല്‍ ഒമാൻ പൊലീസ്

ഒമാൻ:ഇന്ത്യക്കാർക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന രീതിയില്‍ പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് റോയല്‍ ഒമാൻ പൊലീസ്.

ഒമാന്റെ വിസ നയത്തില്‍ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ത്യക്കാർക്ക് ഒമാനിലും ഖത്തറിലും പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന് രണ്ടാഴ്ച മുമ്ബ് വ്യപകമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ‘ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് ഒമാനിലും ഖത്തറിലും ഇപ്പോള്‍ വിസ ഇല്ലാതെ യാത്ര ചെയ്യാം. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെയോ ഓണ്‍ അറൈവല്‍ വിസയിലൂടെയോ യാത്ര ചെയ്യാൻ കഴിയുന്ന മറ്റ് 62 രാജ്യങ്ങളില്‍ രണ്ട് ജി.സി.സി രാജ്യങ്ങള്‍ മാത്രമാണുള്ളത്’ എന്ന രീതിയില്‍ ചില ഓണ്‍ലൈൻ പോർട്ടലുകളും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

അത്തരം റിപ്പോർട്ടുകളിലോ അറിയിപ്പുകളിലോ യാതൊരു സത്യവുമില്ലെന്ന് റോയല്‍ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻ വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അല്‍ ഹാഷ്മി പറഞ്ഞു. അമേരിക്ക, കനഡ, യൂറോപ് വിസയുള്ള ഇന്ത്യക്കാർക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. യൂറോപ്യൻ, അമേരിക്കൻ, കനേഡിയൻ താമസ വിസയുള്ള ഇന്ത്യക്കാർക്ക് 14 ദിവസം ഒമാനില്‍ തങ്ങുന്നതിന് വിസ ഇല്ലാതെ സൗജന്യമായി ഒമാനില്‍ പ്രവേശിക്കാൻ കഴിയുമെന്നും അല്‍ ഹാഷ്മി പറഞ്ഞു. ഇവർക്ക് ഓണ്‍ അറൈവലില്‍ പെട്ടെന്ന് വിസ കിട്ടുകയും ചെയ്യും.

ഒമാനില്‍ പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. കേരളത്തിലെ നാട്ടിൻപുറങ്ങളില്‍ പോലും വാർത്ത സജീവ ചർച്ചയായി. ഇത് സംബന്ധമായ നിരവധി അന്വേഷണങ്ങള്‍ പത്ര മേഖലയിലുള്ളവർക്കും സാമൂഹിക പ്രവർത്തകർക്കും ലഭിക്കുകയും ചെയ്തിരുന്നു.

STORY HIGHLIGHTS:Visa-free travel to Oman, news baseless, Royal Oman Police

Related Articles

Back to top button