വടക്കൻ ശർഖിയ ‘വിന്റ്റർ കാർണിവലിന് തുടക്കം
മസ്കത്ത് | വടക്കൻ ശർഖിയ ഗവർണറേറ്റിലെ വിന്റർ കാർണിവലിന് തുടക്കം. പൈതൃക ഗ്രാമം, മോട്ടോർ സൈക്കിൾ റേസ്, ഗവർണറേറ്റിലെ വിലായത്തുകൾ തമ്മിലുള്ള വിവിധ മത്സരങ്ങൾ, മറ്റു വിനോദ പരിപാടികളെല്ലാം അടങ്ങിയതാണ് കാർണിവൽ. ആദ്യ ദിനങ്ങളിൽ തന്നെ ആയിരം കണക്കിന് സന്ദർശകർ നഗരയിലെത്തി. കാർണിവൽ അടുത്ത മാസം 10 വരെ തുടരുമെ ന്നും വടക്കൻ ശർഖിയ ഗവർണറേറ്റ് അധികൃതർ അറിയച്ചു. വരുന്ന വാരാന്ത്യങ്ങളിൽ വ്യത്യസ്തമായ കൂടുതൽ പരിപാടികൾ കാർണിവലിന്റെ ഭാഗമായി ഒരുക്കും.
STORY HIGHLIGHTS:North East’s ‘Winter Carnival’ Begins
Follow Us