News

ഒമാൻ കള്‍ച്ചറല്‍ കോംപ്ലക്സ് പദ്ധതിക്ക് സുല്‍ത്താൻ ഹൈതം ബിൻ താരിഖ് തറക്കല്ലിട്ടു.

ഒമാൻ:ഒമാൻ കള്‍ച്ചറല്‍ കോംപ്ലക്സ് പദ്ധതിക്ക് സുല്‍ത്താൻ ഹൈതം ബിൻ താരിഖ് തറക്കല്ലിട്ടു. മൂന്നു വർഷത്തിനുള്ളില്‍ പൂർത്തിയാകുന്ന കോംപ്ലക്സ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തായാണ് ഒരുങ്ങുക.

ഒമാൻ കള്‍ച്ചറല്‍ കോംപ്ലക്സിന്റെയും നാഷണല്‍ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി കെട്ടിടത്തിന്റെയും നിർമാണ പ്രവർത്തനങ്ങള്‍ക്കാണ് സുല്‍ത്താൻ ഹൈതം ബിൻ താരിഖ് തുടക്കം കുറിച്ചിരിക്കുന്നത്. 140 ദശലക്ഷം റിയാല്‍ ചെലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്.

ഉന്നത നിലവാരത്തിലുള്ള ഒരു കലാ-സാംസ്‌കാരിക ലക്ഷ്യസ്ഥാനം, നാഗരിക, സാംസ്‌കാരിക, ശാസ്ത്രീയ, ബൗദ്ധിക നേട്ടങ്ങള്‍, അനുഗൃഹീതമായ നവോഥാനത്തിന്റെ പ്രതിനിധീകരിക്കുന്ന സ്ഥാപനം എന്നിങ്ങനെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നാഷണല്‍ ലൈബ്രറി, നാഷണല്‍ തിയേറ്റർ, ചില്‍ഡ്രൻസ് ലൈബ്രറി, ഹൗസ് ഓഫ് ആർട്സ്, സിനിമ ഹൗസ്, ലിറ്റററി ഫോറം, നാഷണല്‍ ഡോക്യുമെന്റ്‌സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി, റസ്റ്ററന്റുകള്‍, കഫേകള്‍, പൊതു ഉദ്യാന സേവനങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

ദേശീയ സാംസ്‌കാരിക കേന്ദ്രമായി വിഭാവനം ചെയ്ത ഒമാൻ കള്‍ച്ചറല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള 147.8 ദശലക്ഷം റിയാലിന്റെ കരാറില്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അല്‍ സഈദ് നേരത്തെ ഒപ്പുവെച്ചിരുന്നു. ഒമാൻ കള്‍ച്ചറല്‍ കോംപ്ലക്‌സിനുള്ളിലെ മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളിലായി നാഷണല്‍ തീയേറ്റർ, നാഷണല്‍ ലൈബ്രറി, നാഷണല്‍ ആർക്കൈവ്സ് എന്നിവയുമുണ്ടാകും.

STORY HIGHLIGHTS:Sultan Haitham bin Tariq laid the foundation stone for the Oman Cultural Complex project.

Related Articles

Back to top button