ഒമാൻ :ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ പുത്തൻ ചുവടുവെപ്പുമായി റോയല്‍ ഒമാൻ പൊലീസ്. ഇതിന്റെ ഭാഗമായി സ്മാർട്ട് റഡാറുകള്‍ സ്ഥാപിച്ചു തുടങ്ങി.
ഇവ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവർത്തിച്ച് തുടങ്ങിയതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.
മൊബൈല്‍ ഫോണുകളുടെ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, റോഡ് സിഗ്നലിന് മുമ്ബായി ലെയ്ൻ മാറല്‍ എന്നിവ സ്മാർട്ട് റഡാറുകള്‍ക്ക് കണ്ടെത്താനാകും. സമാന രീതിയലുള്ള റഡാറുകള്‍ ജി.സി.സി രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഒമാനില്‍ പ്രധാനമായും അപടകങ്ങള്‍ നടക്കുന്നത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതിലൂടെ ആണെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ ഒമാനില്‍ 76,200 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജി.സി.സി രാജ്യങ്ങളില്‍ ട്രാഫിക് പിഴകള്‍ക്ക് ഏകീകൃത രൂപമാണെന്നും പിഴകളില്‍ പരാതിയുള്ളവർക്ക് റോയല്‍ ഒമാൻ പൊലീസ് വഴി നല്‍കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ട്രാഫിക് പിഴ ശരിയല്ലെന്നോ അല്ലെങ്കില്‍ ഗതാഗത കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്നോ തോന്നുകയാണെങ്കില്‍ ഇത്തരക്കാർക്ക് റോയല്‍ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം വഴി പരാതി നല്‍കാവുന്നതാണ്.
STORY HIGHLIGHTS:Royal Oman Police with smart radars to detect traffic violations