നികുതി രഹിത രാഷ്ട്രങ്ങളു ടെ പട്ടികയിൽ ഒന്നാം സ്ഥാ നത്തെത്തി ഒമാൻ.
മസ്കത്ത്| ആഗോള തലത്തിൽ നികുതി രഹിത രാഷ്ട്രങ്ങളു ടെ പട്ടികയിൽ ഒന്നാം സ്ഥാ നത്തെത്തി ഒമാൻ. യു കെ ആസ്ഥാനമായുള്ള വില്യം റസ്സൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഒമാന് ആദ്യ സ്ഥാനത്ത് ഇടം ലഭിച്ചത്. പ്ര വാസികൾക്ക് ജീവക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നാമത്തേതായാണ് ഒമാനെ റിപ്പോർട്ടിൽ പരിചയപ്പെടുത്തുന്നത്. കുവൈത്ത്, ബഹ്റൈൻ, യു എ ഇ, ബ്രൂണെ എന്നിവയാണ് റാങ്കിംഗിലെ മറ്റു സ്ഥാനക്കാർ.
വിമാന യാത്രാ ചെലവ്, കെട്ടിട വാടക, യൂട്ടിലിറ്റി ബി ല്ലുകൾ തുടങ്ങി വിവിധ സൂചികകൾ പരിഗണിച്ചാണ് പട്ടിക തയാറാക്കുന്നത്. മാസത്തി ലെ യൂട്ടിലിറ്റി ബില്ലുകളിൽ കുറഞ്ഞ ചെലവുള്ള മൂന്നാമത്തെ രാഷ്ട്രം (ഏകദേശം 103 ഡോളർ) ആണ് ഒമാൻ. സുൽത്താനേറ്റിലെ ശരാശരി മാസ ശമ്പളം 2,205 ഡോളർ ആണ്.
ഗൾഫ് രാഷ്ട്രങ്ങളിൽ ജീവിത ചെലവ് ഏറ്റവും കുറഞ്ഞ രാഷ്ട്രമായി നേരത്തെയും ഒമാനെ വിവിധ പഠനങ്ങളിൽ തിരഞ്ഞെടുത്തിരുന്നു. ലോകത്ത് ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലും സുൽത്താനേറ്റ് ഇടം നേടിയിരുന്നു. ലോക ഡാറ്റാ എൻസൈക്ലോ പീഡിയയായ നാംബിയോയുടെ പുയിയ പട്ടികയയിൽ എട്ടാം സ്ഥാനത്താണ് ഒമാന്റെ സ്ഥാനം. 184.7 പോയിന്റുമായി അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഒന്നാമതാണ്.
വരുമാനം, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ പരിപാലനം, വാങ്ങൽ ശേഷി, മലിനീകരണം, വീടിന്റെ വില, ട്രാഫിക് തുടങ്ങിയവ പരിഗണിച്ചാണ് ജീവിത നിലവാരം കണക്കാക്കുന്നത്. രാത്രി സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്നത് സം ബന്ധിച്ച സുരക്ഷ, കൊള്ളയ ടിക്കപ്പെടുന്നതിനെക്കുറിച്ചു ള്ള ആശങ്ക, കഴിഞ്ഞ മൂന്ന് വർഷമായി കുറ്റകൃത്യങ്ങളുടെ തോതിലുള്ള മാറ്റം എന്നി വയായിരുന്നു സർവേയിൽ പങ്കെടുത്തവരോട് ചോദിച്ചിരുന്നത്.
ഒമാന്റെ തലസ്ഥാന നഗരമായ മസ്കത്ത്, സുരക്ഷാ സൂചികയിൽ 79.90 പോയിന്റും ലോകത്തിലെ കുറഞ്ഞ കുറ്റകൃത്യ നിരക്കും ഉള്ള സുരക്ഷിത നഗരങ്ങളിൽ 20.10 പോയിന്റുമായി ആഗോളത ലത്തിൽ 14-ാം സ്ഥാനത്താണ്. ജീവിത നിലവാരം, ഭവന സൂചകങ്ങൾ, കുറ്റകൃത്യ നിരക്ക്, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാ രം, മറ്റ് സ്ഥിതിവിവരക്കണക്കുകൾ എന്നിവയുടെ ക്രൗ ഡ് സോഴ്സ‌്‌ഡ് ഗ്ലോബൽ ഡേറ്റാബേസായ നാംബിയോ ലോകത്തെ ഏറ്റവും വലിയ ജീവിതച്ചെലവ് ഡേറ്റാബേ സും കൂടിയാണ്.
STORY HIGHLIGHTS:Oman tops the list of tax-free countries.