Information

ഇന്ത്യൻ സ്കൂളുകളിൽ അടുത്ത അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നു.

മസ്കത്ത്] മസ്കത്തിലെയും പരിസരങ്ങളിലെയും ഇന്ത്യൻ സ്കൂളുകളിൽ അടുത്ത അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നു. ജനുവരി 21 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കം കുറിക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു. ഏഴ് ഇന്ത്യൻ സ്കൂ ളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനിലൂടെ നടക്കുക.

മസ്കത്ത്, ദാർസൈത്ത്, വാദി കബീർ, സീബ്, ഗുബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണ് ഓൺ ലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. ഒന്ന് മുതൽ ഒമ്പ തു വരെയുള്ള ക്ലാസുകളിലേ ക്കുള്ള പ്രവേശനത്തിന് www. indianschoolsoman.com 2 ബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 24 ആണ്. അപേക്ഷാ സമയത്തെ തിരക്ക് ഒഴിവാക്കുന്നതി
നും രക്ഷിതാക്കളുടെ സൗകര്യം
പരിഗണിച്ചുമാണ് ഏകീകൃത
രൂപത്തിൽ
ഓൺലൈനിൽ പ്ര
വേശന നടപടികൾ
സംവിധാ
നിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ
സ്‌കൂൾ ബോർഡ് ചെയർമാൻ
ഡോ. ശിവകുമാർ മാണിക്കം
പറഞ്ഞു. പ്രവേശന നടപടികൾ,
ഓരോ ഇന്ത്യൻ സ്‌കൂളുകളിലെയും ക്ലാസുകളിലെയും ലഭ്യമായ സീറ്റുകളുടെ നില തുടങ്ങിയ വിവരങ്ങളെല്ലാം വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും ബോർഡ് ചെയർമാൻ പറഞ്ഞു.

2024 ഏപ്രിൽ ഒന്നിന് മൂന്ന് വയസ് പൂർത്തിയായ കുട്ടികൾ ക്കായിരിക്കും കിന്റർഗാർട്ടൻ പ്ര വേശനത്തിന് അർഹതയുണ്ടാകുക. റസിഡന്റ് വിസയുള്ളഇന്ത്യക്കാരുടെ മക്കൾക്കാണ് പ്രവേശനം ലഭിക്കുക.

പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്കൂ‌ൾ മസ്ക‌ത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്പെഷ്യൽ എജ്യുക്കേഷനിൽ (സി എസ് ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട്സിഎസ് ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്സൈറ്റ്: www.cseoman.com

അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ലെന്നും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വാർത്താ കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ വർഷം അപേക്ഷ നൽകിയ മുഴുവൻ വിദ്യാർഥി കൾക്കും അഡ്മിഷൻ നൽകു ന്നതിനുള്ള സൗകര്യം ബി ഒ ഡി ഏർപ്പെടുത്തിയിരുന്നു. കൂടുതൽ കുടുംബങ്ങൾ പ്രവാസ ലോകത്ത് എത്തുന്ന സാഹചര്യത്തിൽ എന്നാൽ, ഇത്തവണ വീണ്ടും കൂടുതൽ വിദ്യാർഥി കൾ അഡ്മിഷൻ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കഴിഞ്ഞ വർഷം ഇന്ത്യക്കാരല്ലാത്ത വിദ്യാർഥികൾക്ക് പ്രവേശനം നൽ കിയിരുന്നുവെങ്കിലും ഇത്തവണ ഇതിനെ കുറിച്ച് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടില്ല.

STORY HIGHLIGHTS:Admission process for the next academic year begins in Indian schools.

Related Articles

Back to top button