News

ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഒമാൻ 36 സ്ഥാനത്ത്

ഒമാൻ:ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഒമാൻ 36 സ്ഥാനത്ത്. ഹെൻലി പാസ്പോര്‍ട്ട് സൂചികയിലാണ് ഒമാൻ ഉയര്‍ന്ന സ്ഥാനത്തെത്തിയത്.

ഒമാൻ പാസ്‌പോര്‍ട്ട് ഉമകള്‍ക്ക് 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ ഓണ്‍ അറൈവല്‍ വിസയിലോ യാത്ര ചെയ്യാൻ കഴിയും.


2024 ലെ ഹെൻലി പാസ്പോര്‍ട്ട് സൂചികയില്‍ ആഗോളതലത്തില്‍ 60-ാം റാങ്കാണ് ഒമാന്. അര്‍മേനിയ, അസര്‍ബൈജാൻ, ഈജിപ്ത്, എത്യോപ്യ, ജോര്‍ജിയ, ഇന്തോനേഷ്യ, കെനിയ, കിര്‍ഗിസ്ഥാൻ, ലബനൻ, മാലദ്വീപ്, നേപ്പാള്‍, ന്യൂസിലാൻഡ്, എന്നിവയാണ് ഒമാനികള്‍ക്ക് യാത്ര ചെയ്യാൻ വിസ ആവശ്യമില്ലാത്ത ചില രാജ്യങ്ങള്‍. ഇന്റര്‍നാഷണല്‍ എയര്‍ ട്രാൻസ്പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് സൂചിക റാങ്കിങ്.

ഈ വര്‍ഷത്തെ പട്ടികയില്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ മുന്നില്‍ വരുന്നത് ഫ്രാൻസ്, ജര്‍മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂര്‍, സ്‌പെയിൻ എന്നീ ആറ് രാജ്യങ്ങളാണ്.

STORY HIGHLIGHTS:Oman ranks 36th in the list of powerful passports

Related Articles

Back to top button