News

യമനിലെ അമേരിക്ക-ബ്രിട്ടണ്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഒമാൻ അപലപിച്ചു

ഒമാൻ:യമനിലെ അമേരിക്ക-ബ്രിട്ടണ്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഒമാൻ അപലപിച്ചു. ഗസ്സ മുനമ്ബില്‍ ഇസ്രായേല്‍ ബോംബാക്രമണവും ക്രൂരമായ യുദ്ധവും ഉപരോധവും തുടരുന്നതിനിടെ, സൗഹൃദ രാജ്യങ്ങളുടെ യമനിലെ സൈനിക നടപടിയെ അപലപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സംഭവ വികാസങ്ങള്‍ നിരീക്ഷിച്ച്‌ കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ ഫലമായി മേഖലയില്‍ സംഘര്‍ഷവും ഏറ്റുമുട്ടലും വ്യാപിക്കുമെന് ഒമാൻ മുന്നറിയിപ്പ് നല്‍കിയതാണെന്നും മന്ത്രാലയം അറിയിച്ചു. മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും കൈവരിക്കാനും എല്ലാവരുടെയും വളര്‍ച്ചയും സമൃദ്ധിയും ലക്ഷ്യമിട്ട് നീതിയുക്തവും സമഗ്രവുമായ സമാധാനം വേണമെന്ന ഒമാന്‍റെ നിലപാട് വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ച്‌ പറഞ്ഞു.

STORY HIGHLIGHTS:Oman condemns US-Britain joint airstrikes in Yemen

Related Articles

Back to top button