ദിബ്ബ-ലിമ-ഖസബ് റോഡ് നിർമാണം ആരംഭിച്ചു
മസ്കത്ത് | മുസന്ദം ഗവർണ
റേറ്റിലെ പ്രധാന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡ് പദ്ധതിക്ക് തുടക്കം.
ദിബ്ബയിൽ നിന്ന് ആരംഭിച്ച് ലിമ വഴി കടന്നുപോ കുന്ന പാത ഖസബിൽ അവസാനിക്കും. 70 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം.
42 മാസം കൊണ്ട് നിർമാണവും മൂന്ന് മാസങ്ങൾ കൊണ്ട് അനു ബന്ധ പ്രവർത്തനങ്ങളും പൂർ ത്തിയാകുമെന്നും ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.
പദ്ധതി രൂപകൽപന ചെയ്യുന്നതിനും നിർമാണ പ്രവൃത്തികൾക്കും ഗതാഗത, ആശയ വിനിമയ, വിവരസാങ്കേതിക മന്ത്രാലയവും അൽ സരൂജ് കൺസ്ട്രക്ഷൻ കമ്പനിയും 150 ദശലക്ഷം റിയാലിന്റെകരാർ ഒപ്പുവെച്ചിരുന്നു. രാജ്യ ത്തെ തന്നെ വരാനിരിക്കുന്ന ഏറ്റവും വലിയ നിർമാണ പ്രവൃത്തികളിൽ ഒന്നാകും ദിബ്ബ-ലിമ -ഖസബ് പാത. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ഖസബിൽ നിന്ന് ലിമയിലേക്ക് 22 മിനുട്ടും ലിമയിൽ നിന്ന് ദിബ്ബയിലേക്ക് 55 മിനുട്ടും മാത്ര മാകും യാത്രാ സമയം.
അൽ വുസ്തയിലെ വിവിധ ഗവർണറേറ്റുകളെ തമ്മിൽറോഡ് ബന്ധിപ്പിക്കും. പാത കടന്നുപോകുന്ന ഭാഗങ്ങളിലെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾ ബന്ധി പ്പിക്കുന്നതിന് പദ്ധതി ഗുണം ചെയ്യും.
പ്രതികൂല കാലാവ സ്ഥയെ തരണം ചെയ്യാവുന്ന രൂപത്തിലാണ് പദ്ധതിയുടെ അന്തിമ രൂപരേഖയൊരുക്കുക. ഖസബിനും ദിബ്ബക്കും ഇടയി ലെ യാത്രാ ദൂരവും കുറയുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര പ്രദേശമായി മാറുന്ന അൽ വുസ്ത ഗവർണറേറ്റിന് ദിബ്ബ-ലിമ-ഖസബ് പാത ഏറെ ഗുണകരമാകും.
STORY HIGHLIGHTS:Construction of Dibba-Lima-Khasab road has started