സമുദ്ര ഗവേഷണം ലക്ഷ്യം വച്ച് കുസാറ്റും ഒമാന്‍ സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു
ഒമാൻ :കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ഒമാനിലെ മുസന്ഡമിലെ ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് സര്‍വകലാശാലയും (യുടിഎഎസ്) ധാരണാപത്രം ഒപ്പുവെച്ചു.
അക്കാദമിക സഹകരണം വളര്‍ത്തിയെടുക്കുക, പ്രാദേശിക സമുദ്ര വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക എന്നിവയിലൂന്നിയുള്ളതാണ് ധാരണപത്രം. വൈസ് ചാന്‍സലര്‍ ഡോ. പി. ജി. ശങ്കരന്റെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. മീര വി, യുടിഎഎസ് അസിസ്റ്റന്റ് വൈസ് ചാന്‍സലര്‍ ഡോ. അഹമ്മദ് സെയ്ദ് അഹമ്മദ് അല്‍ ഷാരി എന്നിവര്‍ സംയുക്തമായാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. കോഴ്സുകള്‍ ആരംഭിച്ച് കുസാറ്റിലെ ഷിപ്പ് ടെക്നോളജി വകുപ്പിന്റെ വൈദഗ്ധ്യം പങ്കിടാനും ധാരണയായി.
സമുദ്ര വിദ്യാഭ്യാസത്തില്‍ പരസ്പര സഹകരണവും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് ഈ പങ്കാളിത്തമെന്ന് ‘യുടിഎഎസ് അസിസ്റ്റന്റ് വൈസ് ചാന്‍സലര്‍ ഡോ. അഹമ്മദ് സെയ്ദ് അഹമ്മദ് അല്‍ ഷാരി പറഞ്ഞു.
STORY HIGHLIGHTS:Cusat has signed an MoU with the University of Oman aimed at marine research