സുഹാർ-ഷാർജ സർവീസ് പുനഃരാരംഭിക്കാൻ എയർ അറേബ്യ
സുഹാർ | സുഹാർ അന്താരാ
ഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കു ള്ള സർവീസുകൾ എയർ അറേബ്യ പുനഃരാരംഭിക്കുന്നു. ടിക്കറ്റുകൾ ഉടൻ ലഭ്യമാകും. മേഖലയിലെ ട്രാവൽ മാപ്പുകളിൽ വീണ്ടും സാന്നി ധ്യമാകാൻ സുഹാർ എയർ പോർട്ട് സന്നദ്ധമായതാ യും എയർ അറേബ്യയെ വീണ്ടും സ്വാഗതം ചെയ്യുന്ന തായും ആഴ്ചയിൽ 12 സർവീസുകൾ വീതം നടത്തുമെന്നും ഒമാൻ എയർപോർട്ട്സ് എക്സിൽ കുറിച്ചു.
അതേസമയം സുഹാർ വിമാനത്താവളത്തിൽ യാതക്കാരുടെ എണ്ണത്തിൽ 302 ശതമാനം വരെയാണ് വർധനനവുണ്ടായിരിക്കുന്നത്. കഴി ഞ്ഞ വർഷം 1,422 പേരാണ് സുഹാർ വഴി യാത്ര ചെയ്തത്. മുൻ വർഷം ഇതേ കാലയളവിൽ 354 ആയിരുന്നു യാത്രക്കാരുടെ എണ്ണം.
വിമാനങ്ങളുടെ എണ്ണ ത്തിൽ 374 ശതമാനം വർധ നയുണ്ടായി. 31ൽ നിന്ന് 147 ആയി ഉയർന്നു.
മസ്കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് എയർ അറേബ്യ നില വിൽ സർവ്വീസുകൾ നടത്തിവരുന്നുണ്ട്.
സുഹാറിലിൽ നിന്ന് എയർ അറേബ്യയിൽ യാത്ര പുറപ്പെടുന്നവർക്ക് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യൻ സെക്ടറു കൾ ഉൾപ്പടെ 50 വിമാനത്താ വളങ്ങളിലേക്ക് ഷാർജ വഴി യാത്ര ചെയ്യാൻ അവസരം ഒരുക്കുന്നു. എയർ അറേബ്യ സർവ്വീസ് ആരംഭിച്ചതോടെ യാണ് സുഹാർ വിമാനത്താ വളം അന്തരാഷ്ട്ര വിമാനത്താവളമായി ഉയർന്നത്.
മസ്കത്തും സലാലയും ഉൾപ്പെടെ ഒമാനിൽ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് നിലവിലുള്ളത്.
STORY HIGHLIGHTS:Air Arabia to resume Suhar-Sharjah service