ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒമാൻ കൃഷിക്കൂട്ടം മത്സരങ്ങൾ സംഘടിപ്പിക്കുന്നു
ബുറൈമി: ഒമാൻ കൃഷിക്കൂട്ടം ഇന്ത്യൻ സ്കൂൾ ബുറൈമിയുമായി ചേർന്ന് പതിവുപോലെ കുട്ടികൾക്കായി “The little green fingers”എന്ന മത്സരം സംഘടിപ്പിക്കുന്നു.
വരും കാല തലമുറ മണ്ണിന്റേയും കൃഷിയുടെയും പ്രാധാന്യം മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്.
കാറ്റഗറി അനുസരിച്ച് മത്സരാർത്ഥി കൾക്കുള്ള പച്ചക്കറി തൈകൾ 2024 ജനുവരി ഒൻപതിന് ചൊവ്വാഴ്ച രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഇന്ത്യൻ സ്കൂൾ ബുറൈമി പ്രിൻസിപ്പൽ ശ്രീ ശാന്തകുമാർ ദശരി കുട്ടികൾക്ക് കൈമാറി ഉത്ഘാടനം നിർവഹിച്ചു.
ഒമാൻകൃഷിക്കൂട്ടം ബുറൈമി അഡ്മിന്മാരായ ശ്രീജിത്ത്, നിഷാദ്, ധന്യ, അംഗങ്ങളായ റോഷ്, സനില, ഷാജി എന്നിവർ ചടങ്ങിനു നേതൃത്വം നിർവഹിച്ചു.
മൂന്ന് കാറ്റഗറിയായി തിരിച്ചാണ് ഈ മത്സരം നടത്തുന്നത്. ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് ഒരു തക്കാളി തൈ, നാല് മുതൽ ആറ് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് തക്കാളി, വഴുതന തൈകളും, ഏഴ് മുതൽ പത്തുവരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് തക്കാളി, വഴുതന, വെണ്ട എന്നിവയുടെ തൈകളുമാണ് ഒമാൻകൃഷിക്കൂട്ടം നൽകിയത്.
2014 ജനുവരി പതിനൊന്ന് മുതൽ ഏപ്രിൽ അഞ്ച് വരെയാണ് മത്സരം നടക്കുന്നത്. ഈ കാലയളവിൽ ചെടി നടുന്നത് തുടങ്ങി അതിന്റെ വളർച്ച, പരിചരണം, വളപ്രയോഗം, പരിചരണം എന്നിവയെല്ലാം ഓരോ ആഴ്ചയിലും മത്സരത്തിനായി കാറ്റഗറി തിരിച്ചുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടേണ്ടതാണ്. ഇവയിൽ നിന്നും നല്ല ആരോഗ്യവും,വിളവുകളും കിട്ടുന്ന ചെടികൾ നട്ടു വളർത്തിയ മത്സരാർഥിയാവും ഓരോ കാറ്റഗറിയിലെയും വിജയിയാവുന്നത്.
വിജയികൾക്കുള്ള സമ്മാനദാനം ഒമാൻകൃഷിക്കൂട്ടത്തിന്റെ അടുത്തു വരുന്ന പൊതു ചടങ്ങിൽ വെച്ച് നടത്തുന്നതാണ്.
കഴിഞ്ഞ തവണത്തെക്കാൾ മികച്ച പ്രതികരണമാണ് ഇത്തവണ കുട്ടികളുടെ ഇടയിൽ മത്സരത്തിന് ലഭിക്കുന്നത് എന്ന് ഒമാൻ കൃഷിക്കൂട്ടം ബുറൈമി അഡ്മിൻമാർ അഭിപ്രായപ്പെട്ടു.
STORY HIGHLIGHTS:Oman Krishikoot organizes competitions for Indian school students