Lifestyle

വാക്‌സിന്‍ രാജാവ് വീടിനായി ചെലവഴിച്ചത് 1,446 കോടി

ലോകത്ത് ഫാര്‍മ രംഗത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളില്‍ ഒന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്ബനി.

ഈ വര്‍ഷം നടന്ന ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് കമ്ബനി സിഇഒ അഡാര്‍ പൂനവാല. ലണ്ടനിലെ ഏറ്റവും ചെലവേറിയ വീട് വാങ്ങാനൊരുങ്ങുന്ന പൂനവാല വീടിനായി ചെലവഴിക്കുന്നത് നിസാര തുകയില്ല. 2023 ലെ ഏറ്റവും ചെലവേറിയ റിയല്‍ എസ്റ്റേറ്റ് ഇടപാട്. 1,446 കോടി രൂപയാണ് പൂനവാല ചെലവഴിക്കുന്നത്.. വീട് പക്ഷേ പുതിയതൊന്നുമല്ല. ഹൈഡ് പാര്‍ക്കിന് സമീപമുള്ള ‘ഒ അബര്‍കോണ്‍വേ’ എന്ന കെട്ടിടത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ യുകെ അനുബന്ധ സ്ഥാപനമായ സിറം ലൈഫ് സയന്‍സസ് ആണ് വമ്ബന്‍ ചെലവിലെ ഈ ലണ്ടന്‍ ഹൗസ് ഏറ്റെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ പൂര്‍ത്തിയാകുന്നതോടെ ലണ്ടനിലെ ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ വെച്ച്‌ ഏറ്റവും വലിയ രണ്ടാമത്തെ വീടായി ഈ കെട്ടിടം മാറും. ലണ്ടനിലെ ഏറ്റവും ചെലവേറിയ റസിഡന്‍ഷ്യല്‍ ഇടപാട് നടന്നത് 2020 ജനുവരിയില്‍ ആണ്. 2-8 മ റട്ട്ലാന്‍ഡ് ഗേറ്റ് 2100 കോടി ഡോളറിനാണ് വിറ്റഴിച്ചാണ്. സൗദി മുന്‍ കിരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ എസ്റ്റേറ്റാണിത്. ഗ്രാന്‍ഡെയുടെ സ്ഥാപകനും ചെയര്‍മാനുമായ ഹുയി കാ യാനാണ് എസ്റ്റേറ്റ് വാങ്ങിയതെന്നാണ് സൂചന.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളാണ്. വികസ്വര രാജ്യങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ കൊവിഡ് വാക്‌സിന്‍ എത്തിച്ചത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍, അമേരിക്കന്‍ യാത്രക്കാര്‍ക്കായി ഡെങ്കിപ്പനിക്കുള്‍പ്പെടെയുള്ള വാക്‌സിന്‍ ഉത്പാദനം ആരംഭിക്കാന്‍ പദ്ധതിയിടുകയാണ് സിറം. ലോകാരോഗ്യ സംഘടന അംഗീകരിച്ച മലേറിയയുടെ പ്രതിരോധ കുത്തിവയ്പുകളും ഇവര്‍ ഉടന്‍ ലഭ്യമാക്കും.
കമ്ബനി കൂടുതല്‍ മത്സരാധിഷ്ഠിതവും ലാഭകരവുമായ വിപണികളില്‍ ബിസിനസ് വിപുലീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.

STORY HIGHLIGHTS:1,446 crore spent on the house by the vaccine king

Related Articles

Back to top button